You are Here : Home / Readers Choice

സിക്ക വൈറസ് :ഫ്‌ളോറിഡാ ഗവര്‍ണ്ണര്‍ ഹെല്‍ത്ത് എമര്‍ജന്‍സി പ്രഖ്യാപിച്ചു.

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, February 04, 2016 01:05 hrs UTC

റ്റാമ്പ:- ഫ്‌ളോറിഡാ: സിക്ക വൈറസ് വ്യാപകമായതിനെ തുടര്‍ന്ന് ഫ്‌ളോറിഡാ ഗവര്‍ണ്ണര്‍ റിക്ക് സ്‌ക്കോട്ട് നാലു പ്രധാന കൗണ്ടികളില്‍ പബ്ലിക്ക് ഹെല്‍ത്ത് എമര്‍ജന്‍സി പ്രഖ്യാപിച്ചു. ഇന്ന് ബുധനാഴ്ചയാണ് ഗവര്‍ണ്ണര്‍ വിജ്ഞാപനത്തില്‍ ഒപ്പിട്ടത്. ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളില്‍ കൊതുകുകളെ നിയന്ത്രിക്കുന്നതിനും, ഉന്മൂലനം ചെയ്യുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സിക്ക് വൈറസ് 1947ല്‍ ഉഗാണ്ടയിലാണ് ആദ്യമായി കണ്ടെത്തിയത്. കൊതുകുകളാണ് ഈ രോഗാണുക്കളെ പരത്തുന്നത്. ഫ്‌ളോറിഡായിലെ ചൂടുള്ള കാലാവസ്ഥയില്‍ സിക്കവൈറസുകളുടെ വളര്‍ച്ച അതിവേഗമാണ് സംഭവിക്കുന്നത്. ഒമ്പതുപേരാണ് ഇതുവരെ ഈ വൈറസിന്റെ അക്രമണത്തിന് വിധേയരായിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.