You are Here : Home / Readers Choice

3.5 മില്യണ്‍ ഡോളര്‍ യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോക്ക് സംഭാവന

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, February 03, 2016 01:21 hrs UTC

വാഷിംഗ്ടണ്‍: സംസ്‌കൃത ഭാഷാ പഠനത്തിനും, ഗവേഷണത്തിനുമായി ഇന്ത്യന്‍ ദമ്പതിമാരായ ഗുരുരാമകൃഷ്ണന്‍ അനുപമ എന്നിവര്‍ 3.5 മില്യണ്‍ ഡോളര്‍ യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോക്ക് സംഭാവന നല്‍കി. ഇന്ത്യയിലെ പുരാതന ക്ലാസിക്കല്‍ ഭാഷയായ സംസ്‌കൃതം 1892 മുതല്‍ യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗൊയില്‍ പഠന വിഷയമായി അംഗീകരിച്ചിരുന്നു. ഡല്‍ഹി ചിക്കാഗൊ യൂണിവേഴ്‌സിറ്റി സെന്ററിലെ സൗത്ത് ഏഷ്യന്‍ ലാഗ്വേജസ് ആന്റ് സിവിലൈസേഷന്‍ ഫാക്കല്‍റ്റി ഡയറക്ടര്‍ ഗാരിടബിനെയാണ് സംസ്‌കൃത ഭാഷാ പഠനത്തിന്റെ കൂടുതല്‍ സാധ്യതകളെ കുറിച്ച് ഗവേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ">ലോകത്തിലെ വിവിധ ക്ലാസിക്കല്‍ ഭാഷയ്ക്ക് തുല്യമായ സ്ഥാനമാണ് സംസ്‌കൃത ഭാഷക്കുള്ളത്, ചരിത്രതാളുകളില്‍ അന്തര്‍ലീനമായി കിടക്കുന്ന ഭാഷാ സംസ്‌ക്കാരത്തിലേക്ക് വെളിച്ചം വീശുവാന്‍ സംസ്‌കൃത്തിനാകുമെന്ന് ഗാരി ടമ്പ് പറഞ്ഞു. ">സൗത്ത് ഏഷ്യന്‍ ഭാഷാ ചരിത്രത്തെകുറിച്ച് പഠനം നടത്തുന്നതിന് അറുപത് ഫാക്കല്‍റ്റി മെമ്പര്‍മാരെ നിയമിച്ചിട്ടുണ്ടെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ പറഞ്ഞു. ">ഇന്ത്യന്‍ ഗ്രാമപ്രദേശങ്ങളില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അസ്റ്റിയ ഫൗണ്ടേഷന്‍ ഉപദേശക സമിതി അംഗമാണ് അനുപമ രാമകൃഷ്ണന്‍, മേരു(MERU) കാപിറ്റല്‍ ഗ്രൂപ്പ് സ്ഥാപകരില്‍ ഒരാളായ രാമകൃഷ്ണന്‍ യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗൊ 88 ബാച്ച് എം.ബി.എ. ബിരുദധാരിയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.