You are Here : Home / Readers Choice

ഒബാമയുടെ ഇമ്മിഗ്രേഷന്‍ നയങ്ങള്‍ പ്രാവര്‍ത്തികമാക്കും: ഹില്ലരി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, December 16, 2015 12:35 hrs UTC

മന്‍ഹാട്ടന്‍(ന്യൂയോര്‍ക്ക്): പ്രസിഡന്റ് ഒബാമ മുന്നോട്ടു വെച്ച ഇമ്മിഗ്രേഷന്‍ പോളിസി പൂര്‍ണ്ണമായും നടപ്പാക്കുമെന്ന് ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിനുവേണ്ടി മത്സരിക്കുന്നവരുടെ മുന്‍ പന്തിയില്‍ സ്ഥാനം ഉറപ്പാക്കിയ ഹില്ലരി ക്ലിന്റന്‍ അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കി. ഡിസംബര്‍ 14 തിങ്കളാഴ്ച ന്യൂയോര്‍ക്ക് മാരിയട്ട് ഹോട്ടലില്‍ നാഷ്ണല്‍ ഇമ്മിഗ്രന്റ് ഇന്റഗ്രേഷന്‍ സമ്മേളനത്തില്‍ ഹില്ലരി നടത്തിയ പ്രഖ്യാപനം അംഗങ്ങള്‍ എഴുന്നേറ്റു നിന്ന് ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. വിവിധരാജ്യങ്ങളില്‍ നിന്നും അനധികൃതമായി അമേരിക്കയില്‍ കുടിയേറിയ മാതാപിതാക്കളോടൊപ്പം എത്തിചേര്‍ന്ന് കുട്ടികള്‍ക്ക് അമേരിക്കന്‍ പൗരത്വം നല്‍കുന്നതിനും, മാതാപിതാക്കളെ നിയമാനുസൃത കുടിയേറ്റക്കാരായി അംഗീകരിക്കുന്നതിനുമായി വിഭാവനം ചെയ്ത ഇമ്മിഗ്രേഷന്‍ പോളിസി നിയമകുരുക്കില്‍ പെട്ട് നടപ്പാക്കുവാനാകാത്ത സാഹചര്യത്തില്‍ ഹില്ലരി നടത്തിയ പ്രഖ്യാപനം ജനലക്ഷങ്ങള്‍ക്ക് വീണ്ടും പ്രതീക്ഷക്കു വക നല്‍കിയിട്ടുണ്ട്. സനാതന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ശക്തവും, സുരക്ഷിതവുമായ അമേരിക്കയിലാണ് നാം വിശ്വസിക്കുന്നത്. പ്രൈവറ്റ് ഇമ്മിഗ്രേഷന്‍ ഡിറ്റന്‍ഷന്‍ സെന്ററുകള്‍, ഫാമിലി ഡിറ്റന്‍ഷന്‍ എന്നിവ 2016 ല്‍ അവസാനിപ്പിക്കുവാന്‍ കഴിയുമെന്ന് ഹില്ലരി പ്രഥ്യാശ പ്രകടിപ്പിച്ചു. എല്ലാവര്‍ക്കും തുല്യനീതി ലഭിക്കുന്നതിനുള്ള ശക്തമായ നടപടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഹില്ലരി പറഞ്ഞു. പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കരുതെന്ന് ട്രംമ്പിന്റെ പ്രസ്താവനയെ ഹില്ലരി അപലപിച്ചു. അര്‍ഹതപ്പെട്ടവര്‍ക്ക് നിയമ സഹായം നല്‍കുന്നതിന് 7.9 മില്യണ്‍ ഡോളര്‍ സിറ്റി ബഡ്ജറ്റില്‍ ഉള്‍കൊള്ളിച്ചതായി ചടങ്ങില്‍ പങ്കെടുത്ത മേയര്‍ ബില്‍ ഡി. ബഌസിയൊ വെളിപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.