You are Here : Home / Readers Choice

പിതാവിന്റെ ജന്മനാട്ടില്‍ പ്രസിഡന്റ് ഒബാമയുടെ ആദ്യ സന്ദര്‍ശനം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, July 25, 2015 10:48 hrs UTC

കെനിയ : പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന കെനിയായില്‍ ആദ്യമായി പ്രസിഡന്റ് ഒബാമ സന്ദര്‍ശനത്തിനെത്തി.
ജൂലായ് 24ന് വൈകീട്ട് പ്രസിഡന്റിനേയും വഹിച്ചുകൊണ്ടുള്ള എയര്‍ഫോഴ്‌സ് വിമാനം കെനിയന്‍ തലസ്ഥാനത്ത് ലാന്റ് ചെയ്തു.
പ്രസിഡന്റ് ഒബാമ സഞ്ചരിക്കുന്ന റോഡുകളെല്ലാം മണിക്കൂറുകള്‍ക്ക് മുമ്പുതന്നെ പൂര്‍ണ്ണമായും ബ്ലോക്ക് ചെയ്തിരുന്നു. തിരക്കു പിടിച്ച തലസ്ഥാന നഗരത്തിലെ റോഡുകള്‍ക്ക് ഇരുവശവും ഒബാമയെ സ്വീകരിക്കുന്നതിന് ആയിരക്കണക്കിന് ജനങ്ങളാണ് സന്ധ്യമയങ്ങിയിട്ടും കാത്തുനിന്നിരുന്നത്. ഒബാമയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ ജനങ്ങള്‍ പതാകകള്‍ വീശി, അമേരിക്കന്‍ പ്രസിഡന്റിനെ അഭിവാദ്യം ചെയ്തു.
കെനിയന്‍ പ്രസിഡന്റ് ഉഹ്‌റു കെന്‍യാട്ട്, ഉള്‍പ്പെടെ നിരവദി പ്രമുഖര്‍ പ്രസിഡന്റ് ഒബാമയെ സ്വീകരിക്കുവാന്‍ വിമാനതാവളത്തില്‍ എത്തിചേര്‍ന്നിരുന്നു.
നെയ്‌റോബിയയില്‍ നടക്കുന്ന ഗ്ലോബല്‍ സമ്മിറ്റിനെ പ്രസിഡന്റ് ഒബാമ അഭിസംബോധന ചെയ്യും.
നെയ്‌ബോറി വെസ്റ്റ് ഗേറ്റ് ഷോപ്പിങ്ങ് സെന്ററില്‍ അല്‍ക്വയ്ദ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ട 67 പേര്‍ക്കും, സൊമാലി ബോര്‍ഡറിലുള്ള കെനിയന്‍ യൂണിവേഴ്‌സിറ്റി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 148 പേര്‍ക്കും 1988 യു.എസ്. എംബസ്സി ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും ഒബാമ അഭിവാദ്യം അര്‍പ്പിക്കും.
പ്രസിഡന്റ് എന്ന നിലയില്‍ ആദ്യമായാണ് സന്ദര്‍ശനം നടത്തുന്നതെങ്കിലും സെനറ്റര്‍ എന്ന നിലയില്‍ ഒബാമ കെനിയ സന്ദര്‍ശിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.