You are Here : Home / Readers Choice

ഗെറ്റ് വെല്‍ കാര്‍ഡ് അയച്ചതിന് ടീച്ചര്‍ക്ക് സസ്പെന്‍ഷന്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, April 11, 2015 12:43 hrs UTC


    
ന്യുജഴ്സി .  പൊലീസ് ഓഫിസറെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അബു ജമാലിന് ഗെറ്റ് വെല്‍ കാര്‍ഡ് അയച്ചതിന് ഉത്തരവാദിയായ ടീച്ചര്‍ക്ക് സസ്പെന്‍ഷന്‍. ഫിലഡല്‍ഫിയായിലെ വെളളക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയെന്ന കുറ്റം ആരോപിച്ചു ജയിലില്‍ കഴിയുന്ന അബു ജമാല്‍ പെന്‍സില്‍വാനിയായിലെ ആശുപത്രിയില്‍ ചികിത്സ പൂര്‍ത്തിയാക്കി ഏപ്രില്‍ ഒന്നിനാണ് ജയിലില്‍ തിരിച്ചെത്തിയത്.

1981 ല്‍  നടന്ന സംഭവത്തില്‍ ഇദ്ദേഹം ജീവപര്യന്തം ശിക്ഷ അനുവദിച്ചുവരികയാണെങ്കിലും വര്‍ഗീയത ഫണം വിടുത്തിയാടുന്ന നീതി ന്യായ വ്യവസ്ഥിതിയുടെ ഇരയാണ് ജമാല്‍ എന്നാണ് പൊതുവെ കരുതുന്നത്. വര്‍ഷങ്ങള്‍ നീണ്ടു നിന്ന അപ്പീലുകളുടെ വെളിച്ചത്തില്‍ ജമാല്‍ കുറ്റക്കാരനാണെന്ന വാദം കോടതി തല്ക്കാലം  തടഞ്ഞുവച്ചിരിക്കുകയാണ്. ഇന്റര്‍നാഷണല്‍ ശ്രദ്ധ ആകര്‍ഷിച്ച ഈ കേസില്‍ ജമാലിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

മാര്‍ലിന്‍ സുനിഗ ഓറഞ്ച് സ്കൂളിലെ എലിമെന്ററി അധ്യാപികയാണ്. ജമാല്‍ കുറ്റക്കാരനാണെന്ന് വിശ്വസിക്കാത്ത അധ്യാപിക തന്‍െറ ക്ലാസിലെ (മൂന്നാം) കുട്ടികളെ കൊണ്ട് ജമാലിന് ഗെറ്റ് വെല്‍ കാര്‍ഡ് അയപ്പിച്ചത്. ടീച്ചറെ ചുമതലപ്പെടുത്താത്തതും കുട്ടികളുടെ മാതാപിതാക്കളുടെ മുന്‍കൂട്ടിയുളള അനുമതി വാങ്ങാത്തതുമാണ് ടീച്ചര്‍ക്കെതിരെ നടപടി എടുക്കാന്‍ കാരണമെന്ന്് ഓറഞ്ച് സ്കൂള്‍ സൂപ്രണ്ട് റൊണാള്‍ഡ് ലി പറഞ്ഞു. അന്വേഷണം പൂര്‍ത്തീകരിക്കുന്നതുവരെ ടീച്ചര്‍ക്ക് ശമ്പളമില്ല. അവധിയിലായിരിക്കുമെന്നും സൂപ്രണ്ട് പറഞ്ഞു. രോഗിക്ക് ടീച്ചറുടെ നിര്‍ദ്ദേശ പ്രകാരം കത്തുകള്‍ അയച്ചതില്‍ സന്തുഷ്ടരായ കുട്ടികള്‍ ടീച്ചര്‍ക്കെതിരെ  സൂപ്രണ്ട്  സ്വീകരിച്ച ശിക്ഷാ നടപടികളില്‍ അസന്തുഷടരാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.