You are Here : Home / Readers Choice

ന്യൂ ജനറേഷന്‍ ഷോര്ട്ട് ഫിലിം തയ്യാര്‍ ആക്കുന്ന വിധം

Text Size  

Story Dated: Tuesday, April 15, 2014 11:59 hrs UTC

Haashmi Niyas
 
 
പ്രമുഖ ഓണ്‍ലൈന്‍  മാധ്യമങ്ങളിലൂടെ വായനക്കാരുടെ പ്രിയങ്കരനായ ഹാഷ്മി നിയാസിന്റെ  ന്യൂ ജനറേഷന്‍ ഷോര്ട്ട് ഫിലിം തയ്യാര്‍ ആക്കുന്ന വിധം സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റാകുന്നു.

ചേരുവകള്‍ ...
1 -മഞ്ഞ ..നീല .ചുകപ്പു നിറത്തില്‍ ഉള്ള പാന്റ്സുകള്‍ 2 എണ്ണം
2 -വലിയ അലാസ്ടിക് ഉള്ള ജെട്ടി 1
3 -തോണ്ടിയാല്‍ അമരുന്ന ഫോണ്‍ 1
4 -തള്ളിയാല്‍ നീങ്ങും എന്ന് ഉറപ്പുള്ള കനം കുറഞ്ഞ ബൈക്ക് 1
5-ഇളനീര്‍ ചെത്തിയ പോലെ മുടി വെട്ടി മുഖം പാകപ്പെടുത്തിയ ന്യൂ ജനറേഷന്‍ ചെറുപ്പക്കാര്‍ ആവശ്യത്തിനു ....

തയ്യാര്‍ ആക്കുന്ന വിധം ...

രാവിലെ ഉണരും മുൻപേ ഫോണിലെ അലാറം അടിക്കുക ..കണ്ണ് തുറക്കാതെ തന്നെ അത് തപ്പി പിടിച്ചു ഓഫ്‌ ആക്കി വെക്കുക ...എനിട്ട്‌ വീണ്ടും കിടെക്കുക ...പെട്ടെന്ന് ഞെട്ടി എണീറ്റ്‌ ഒരു പച്ച തെറിയുടെ ആദ്യ അക്ഷരം പറഞ്ഞു (ആകെ രണ്ടു അക്ഷരമേ കാണു)ബാക്കി ഭാഗത്ത്‌ കൂൂ എന്നാ മ്യൂസിക്‌ കയറ്റുക ...ശേഷം കുളിയും മറ്റും വേഗം വേഗം കാണിച്ചു അവസാനം തിരഞ്ഞു പിടിച്ച ജെട്ടിയെ നോക്കി പുളകം കൊള്ളുക ...എന്നിട്ട് ബൈക്ക് എടുത്തുഅമ്മയും അച്ഛനേയും കാണിക്കാത്ത വീട്ടില്‍ നിന്നും ധ്രിതിയില്‍ പോകുക ..ബൈക്ക് ഓടിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ഫ്രണ്ട്സിനെ വിളിച്ചു എവിടെ ബഡി എന്നോ മച്ചാനെ അതുമല്ലെങ്കില്‍ അളിയാ എന്നോ വിളിക്കണം ..ശേഷം ഏതോ ഒരു ഇടവഴിയില്‍ ഒരുമിച്ചു കൂടെണം..പിന്നെ ഭയങ്കര ചര്ച്ചഷ...അതില്‍ ഇടയ്ക്കു മച്ചാനെ അവള്‍ വീഴുമോ എന്നാ വേവലാതിയും ഇടയ്ക്കും ഞാനില്ലേ ബ്രോ എന്ന് പറഞ്ഞു കൈ ചുരുട്ടി നെഞ്ചില്‍ കുത്തി കൂട്ടുകാര്‍ ആശ്വസിപ്പിക്കുന്ന മറുപടി പറയണം ..അതില്‍ പുക വലിക്കുന്ന കൂട്ടുകാരന്‍ സീന്‍ കോന്ട്ര ..അല്ലെങ്കില്‍ സീന്‍ ഡാര്ക്ക് ആകുമോ എന്ന് ഇടയ്ക്കു ചാടി സംശയം പറയണം ...ചര്ച്ചിക്കിടയില്‍ ഒരു പൂച്ച വിലങ്ങു ചാടിയാലും പാശ്ചാത്തല സംഗീതമായി കിളി പോയി എന്ന അര്ത്ഥലവത്തായ വരികള്‍ കൂടി കയറ്റി അവസാനം ഈ ചെയ്തതൊക്കെ ജാക്കി ചാന്‍ സിനിമ പോലെ മറ്റൊരു ക്യാമറയില്‍ പകര്ത്തി കുറെ റിസ്ക്‌ എടുത്തു ചെയ്തതാണ് ഇതൊക്കെ എന്ന് കാണിച്ചാല്‍ ഒരു പുത്തന്‍ പുതിയ ന്യൂ ജനറേഷന്‍ ഷോര്ട്ട് ഫിലിം ഉണ്ടാക്കാന്‍ നിങ്ങള്‍ പ്രാപ്തനായി കഴിഞ്ഞു എന്ന് മനസ്സിലാക്കാം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.