You are Here : Home / Readers Choice

ഡ്രെയിനേജില്‍ നിന്നും അത്‌ഭുതകരമായി രക്ഷപ്പെട്ട പട്ടിക്കുട്ടി

Text Size  

Story Dated: Monday, December 02, 2013 03:54 hrs UTC

കുത്തൊഴുക്കുള്ള ഡ്രെയിനേജില്‍ അകപ്പെട്ടാല്‍ ജീവന്‍ തിരിച്ചു കിട്ടുക അസാധ്യമാണ്‌. എന്നാല്‍ ഒരു പട്ടിക്കുട്ടി അത്ഭുതകരമായി ഇതില്‍ നിന്നും രക്ഷപ്പെട്ടു. ടെക്‌സാസിലാണ്‌ സംഭവം. ഏറ്റവും വലിയ അത്ഭുതം ഇവന്‍ 10 ദിവസം ഇതിനുള്ളില്‍ കുടുങ്ങിക്കിടന്നതിനു ശേഷമാണ്‌ രക്ഷപ്പെട്ടത്‌ എന്നാണ്‌. ആദ്യം ഒരു സ്‌കൂള്‍ ടീച്ചറാണ്‌ ഒരു പട്ടിക്കുട്ടിയുടെ പതിഞ്ഞ നിലവിളി ശബ്‌ദം കേട്ടത്‌. എന്നാല്‍ അവര്‍ക്ക്‌ അതെവിടെ നിന്നാണ്‌ വരുന്നതെന്നു മനസിലായില്ല. ലാബ്രഡോര്‍ ഇനത്തില്‍ പെട്ട ഇവന്റെ പ്രായം വെറും രണ്ടു മാസമാണ്‌. 14 കുട്ടികളില്‍ ഒരാളാണ്‌ ഈ ഭാഗ്യവാനായ പട്ടിക്കുട്ടി. കഴിഞ്ഞ ദിവസം രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതു വരെ അവന്‍ ഇതിനുള്ളില്‍ നിന്നും രക്ഷപ്പെടാന്‍ സ്വന്തമായ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. ഡല്ലാസ്‌ മൃഗസേവനത്തില്‍ നിന്നുള്ള രക്ഷപ്പെടുത്തല്‍ സംഘമെത്തി അവനെ ഡ്രയിനേജില്‍ നിന്നും പൊക്കിയെടുക്കുകയായിരുന്നു. ഇപ്പോള്‍ പഴയ ആരോഗ്യം വീണ്ടെടുത്ത്‌ ലാബ്രഡോര്‍ കുട്ടി സുഖമായിരിക്കുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.