You are Here : Home / Readers Choice

ഇമ്രാന്‍ യൂസഫിന്റെ ധീരത

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, June 16, 2016 11:03 hrs UTC

ജൂണ്‍ 12 ഞായറാഴ്ച അതിരാവിലെ ഒര്‍ലാന്റോ നിശാക്ലബില്‍ ഒമര്‍ മാറ്റീന്റെ സെമി ഓട്ടോമാറ്റിക്ക് തോക്കില്‍ നിന്നും ചീറി പാഞ്ഞ വെടിയുണ്ടകള്‍ നാല്പത്തി ഒമ്പതു ജീവന്‍ കവരുകയും, അമ്പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടും, സ്വന്തം ജീവന്‍ പോലും തൃണവല്‍കരിച്ചു അറുപതോളം പേരെ സുരക്ഷിതമായി ക്ലബിനു പുറകിലുള്ള വാതിലിലൂടെ രക്ഷപ്പെടുത്തിയ 24 വയസ്സുള്ള മുന്‍ മറീന്‍ ഇമ്രാന്‍ യൂസഫിന്റെ ധീരതയുടെ കഥ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ഇന്ത്യയില്‍ നിന്നും മൂന്നു തലമുറകള്‍ക്കു മുമ്പു ഗയാനയിലേക്ക് കുടിയേറിയ കുടുംബത്തിലെ ഹിന്ദു- മുസ്ലീം മാതാപിതാക്കളുടെ മകനായ ഇമ്രാന്‍ ന്യൂയോര്‍ക്കിലാണ് ജനിച്ചത്. ന്യൂയോര്‍ക്കില്‍ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 2010 ല്‍ മറീന്‍ കോര്‍ അംഗമായി. 2011 ല്‍ അഫ്ഗാനിസ്ഥാനില്‍ സേവനമനുഷ്ഠിച്ച ഇമ്രാന്‍ 2016 ല്‍ സജീവ സേവനത്തില്‍ നിന്നും വിരമിച്ചു. സംഭവം നടക്കുന്നതിന് ഒരു മാസം മുമ്പ് ഗെ നൈറ്റ് ക്ലബില്‍ ജോലിയില്‍ പ്രവേശിച്ച ഇമ്രാന്‍ സംഭവം നടക്കുന്ന സമയം നൈറ്റ് ക്ലബിനകത്തുണ്ടായിരുന്ന ഒമറുമായി ഏറ്റുമുട്ടുന്നത് അപകടമാണെന്ന് മനസ്സിലാക്കി. ക്ലബിന്റെ പിന്‍വശത്തുള്ള വാതില്‍ തുറന്ന അറുപതോളം പേരെ രക്ഷപ്പെടുത്തുകയായിരുന്നു. ഡോര്‍ തുറക്കണമെന്നാവശ്യപ്പെട്ടിട്ടും തുറക്കാന്‍ ആരും ധൈര്യം കാട്ടാതിരുന്നതിനാലാണ് ഇമ്രാന്‍ വെടിയുണ്ടകള്‍ക്കിടയിലൂടെ ഓടി ഡോര്‍ തുറന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.