You are Here : Home / Readers Choice

മതവിശ്വാസം മിലിട്ടറി സേവനത്തിന് തടസ്സമാകരുത്: യു.എസ്. കോടതി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, June 17, 2015 11:14 hrs UTC

ന്യൂയോര്‍ക്ക് : മതവിശ്വാസം കാത്തുസൂക്ഷിക്കുന്നത് മിലിട്ടറി സേവനത്തിന്റെ പ്രാധാന്യം കുറക്കുകയോ, തടസ്സമാകുകയോ ചെയ്യുന്നില്ലെന്ന് വാഷിംഗ്ടണ്‍ ഡി.സി.യു.എസ്. ഡിസ്ട്രിക്റ്റ് കോര്‍ട്ട് ജഡ്ജി ഏമി ബെര്‍മന്‍ ജാക്‌സന്‍ ജൂണ്‍ 12ന് റൂളിങ്ങ് നല്‍കി.
20 വയസ്സുള്ള ഇക്ക്‌നൂര്‍ സിങ്ങിന് മിലിട്ടറിയില്‍ സേവനം അനുഷ്ഠിക്കുന്നതിനുള്ള അവസരം ലഭിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ നിയമയുദ്ധത്തിനൊടുവിലാണ് സുപ്രധാന റൂളിങ്ങ് കോടതി നല്‍കിയത്. മൂന്ന് വര്‍ഷമാണ് കേസ്സ് നടത്തുന്നതിനായി ഈ യുവാവ് ചിലവഴിച്ചത്.
താടിവടിയ്ക്കാതെ, തലമുടി വെട്ടാതെ, ടര്‍ബന്‍ നീക്കം ചെയ്യാതെ യു.എസ്. ആര്‍മിയില്‍ റിസര്‍വ് ഓഫീസര്‍ ട്രെയ്‌നിങ്ങിന് അനുമതിലഭിച്ചതില്‍ യുവാവ് പൂര്‍ണ്ണ സംതൃപ്തി പ്രകടിപ്പിച്ചു.
 
 
അഞ്ഞൂറ് വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന സിക്ക് മതവിശ്വാസം പുരുഷ വിശ്വാസികള്‍ തലപ്പാവ് അണിഞ്ഞ്, മുടിയോ, താടിയോ വടിക്കാതെ കഴിയണമെന്നാണ് അനുശാസിക്കുന്നത്.
സിക്ക് മതവിശ്വാസത്തിന്റെ ഉന്നത വിജയമാണിതെന്ന് സിക്ക് സംഘടനയുടെ സീനിയര്‍ സ്റ്റാഫ് അറ്റോര്‍ണി ഗുര്‍ജത് കൗര്‍ പറഞ്ഞു.
എന്നാല്‍ ജഡ്ജിയുടെ റൂളിങ്ങിനെ കുറിച്ചു വിശദമായി പഠിച്ചതിന് ശേഷമേ പ്രതികരിക്കാനകൂ എന്ന ആര്‍മി വക്താവ് ലഫ്.ബെന്‍ഗാരറ്റ് പറഞ്ഞു.
നിലവില്‍ ആര്‍മിയില്‍ സേവനം അനുഷ്ഠിക്കുന്ന ചില സിക്കുകാര്‍ക്ക് മാത്രമാണ് അവരുടെ മതവിശ്വാസം കാത്തു സൂക്ഷിക്കുന്നതിന് അനുമതി നല്‍കിയിട്ടുള്ളത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.