You are Here : Home / Readers Choice

എബോള വൈറസ് ബാധിച്ച ആദ്യ നഴ്സ് നഷ്ടപരിഹാരത്തിന് കേസ് ഫയല്‍ ചെയ്തു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, March 03, 2015 11:59 hrs UTC


                        
ഡാലസ് (ടെക്സാസ്) . ലൈബീരിയയില്‍ നിന്നും എബോള രോഗ ലക്ഷണവുമായി ഡാലസിലെ  പ്രിസ്ബിറ്റീരിയയില്‍ ചികിത്സിക്കെത്തിയ രോഗിയെ പരിചരിച്ച നഴ്സ് നീനാ പാം ആശുപത്രിയുടെ അനാസ്ഥയ്ക്കെതിര ഡാലസ് കൌണ്ടി കോടതിയില്‍ ടെക്സാസ് ഹെല്‍ത്ത്  റിസോഴ്സ് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടു കേസ് ഫയല്‍ ചെയ്തു.

തോമസ് ഡങ്കന്‍ എന്ന രോഗിയെ പരിചരിച്ചു എബോള വൈറസ് ബാധിച്ച അമേരിക്കയിലെ ആദ്യ നഴ്സാണ് പ്രിസ്ബിറ്റീരിയല്‍ ആശുപത്രിയിലെ നീനാ പാം.  മാരകമായ എബോള വൈറസിനെ പ്രതിരോധിക്കുന്നതിനുളള പരിശീലനമോ ആവശ്യമായ സുരക്ഷിതത്വ ഉപകരണങ്ങളോ ജീവനക്കാര്‍ക്കു നല്‍കിയിരുന്നില്ലെന്നും തന്‍െറ അറിവോ സമ്മതമോ ഇല്ലാതെ ഡോക്ടറുമായുളള തന്‍െറ സംഭാഷണം റിക്കാര്‍ഡ് ചെയ്യുകയും മാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിക്കുകയും ചെയ്തത് സ്വകാര്യതയെ ലംഘിക്കുകയും ചെയ്തതായി നീനാ പാം മിന്‍െറ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

നീനയുടെ പരാതിയെകുറിച്ച് ആശുപത്രി അധികൃതര്‍ പ്രതികരിച്ചില്ല. ലൊ സ്യൂട്ട് ആശുപത്രിയെ സംബന്ധിച്ചു.  വേദന ജനകമാണെന്നും നീനയുമായി സഹകരിച്ചു ഇത് പരിഹരിക്കുവാന്‍ ശ്രമിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

ആശുപത്രി എബോള വൈറസിനെ തടയുന്നതിന് പരാജയപ്പെട്ടുവെന്നും ആശുപത്രിയുടെ അനാസ്ഥയ്ക്കെതിരെ കോടതിയെ സമീപിക്കുകയല്ലാതെ വേറെ വഴിയില്ലെന്നും നീനയും പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.