You are Here : Home / Readers Choice

ഹന്നാ ഗ്രാഹാമിന്‍െറ കൊലപാതകത്തിനുത്തരവാദി ജെസി മാത്യു

Text Size  

Story Dated: Wednesday, February 11, 2015 12:41 hrs UTC


വെര്‍ജിനിയ . വെര്‍ജീനിയ യൂണിവേഴ്സിറ്റി നേഴ്സിങ് വിദ്യാര്‍ഥിനി ഹന്നാ ഗ്രാഹാമിന്‍െറ കൊലപാതകത്തിനുത്തരവാദി ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അതേ യൂണിവേഴ്സിറ്റിയിലെ ആശുപത്രി ജീവനക്കാരനായ ജെസി മാത്യുവാണെന്നു (33)ഇന്ന് ഫ്രെബ്രുവരി 10 ചൊവ്വാഴ്ച നടത്തിയ പത്ര സമ്മേളനത്തില്‍ അല്‍ബിമാര്‍ളി കൌണ്ടി പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് കൊളോണല്‍ സ്റ്റീവ് സെല്ലേഴ്സ് പറഞ്ഞു. തട്ടി കൊണ്ടു പോകല്‍, ലൈംഗീക പീഠനം, കൊലപാതകം എന്നീ കുറ്റങ്ങളാണ് പ്രതിയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഹന്നാ ഗ്രഹാമിന്‍െറ തിരോധാനം അമേരിക്കയിലെ ദേശീയ പത്രങ്ങളില്‍ ദിവസങ്ങളോളം പ്രധാന വാര്‍ത്തയായിരുന്നു.

2013 സെപ്റ്റംബര്‍ 13 ന് കോളേജ് വിദ്യാര്‍ഥികളുടെ പാര്‍ട്ടിയില്‍ പങ്കെടുത്ത് അര്‍ദ്ധരാത്രി പുറത്തിറങ്ങിയ ഹന്നാ (18) അപ്രത്യക്ഷമാവുകയായിരുന്നു. അഞ്ചാഴ്ച നീണ്ടു നിന്ന തിരച്ചിലിനൊടുവില്‍ ഒക്ടോബര്‍ 18 ന് നോര്‍ത്ത് ഗാര്‍ഡനിലെ ഒഴിഞ്ഞ ഒരു വീട്ടില്‍ നിന്നും ഹന്നായുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തു. പാര്‍ട്ടിയില്‍ നിന്നും പുറത്തിറങ്ങിയ ഹന്നാ ജെസിയുമൊത്ത് സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. ഇതിനിടയില്‍ ജെസിയെ പൊലീസ് ചോദ്യം ചെയ്തുവെങ്കിലും തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചിരുന്നു. സെപ്റ്റംബര്‍ 24 ന് ടെക്സാസിലെ ഗാല്‍വസ്റ്റന്‍ കൌണ്ടിയില്‍ നിന്നും ജെസിയെ അറസ്റ്റ് ചെയ്തു പൊലീസുമായി നിസ്സഹകരിച്ചതിനാല്‍ ഹന്നായുടെ തിരോധാനത്തെക്കുറിച്ചുളള വിവരങ്ങള്‍ ജെസ്സിയില്‍ നിന്നും ലഭിച്ചില്ല. ഒടുവില്‍ ജെസി സഞ്ചരിച്ച കാറും, താമസിച്ച അപ്പാര്‍ട്ടുമെന്റിലെ മുറിയും പരിശോധിച്ചതിനുശേഷമാണ് ജെസിയെ ഹന്നായുടെ കൊലപാതകത്തില്‍ പ്രതിയാക്കിയത്. വെര്‍ജിനീയായിലെ മറ്റൊരു വിദ്യാര്‍ഥിനി മോര്‍ഗന്‍ ഹാരിംഗ്ടണ്‍ കൊല്ലപ്പെട്ട കേസിലും ജെസിയെ  പ്രതിയാക്കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.