You are Here : Home / Readers Choice

ഒട്ടകത്തിന്‍െറ ആക്രമണത്തില്‍ ടെക്സാസില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, January 12, 2015 12:34 hrs UTC


വിചിറ്റ കൌണ്ടി(ടെക്സാസ്) . നോര്‍ത്ത് ടെക്സാസ് കാമല്‍ കിസ്സ്ഡ് ഫാമില്‍ വളര്‍ത്തിയിരുന്ന ഒട്ടകത്തിന്‍െറ ആക്രമണത്തില്‍ ഫാം ഉടമ  പെഗ്ഗി മക്ക്നയ്ര് (72) സുഹൃത്ത് മാര്‍ക്ക് മിയര്‍ (53) എന്നിവര്‍ കൊല്ലപ്പെട്ടു.

ജനുവരി 10 ശനിയാഴ്ചയായിരുന്നു സംഭവം. ഫാമിനകത്തേക്ക് പ്രവേശിച്ച ഉടമയെ പെട്ടെന്ന് പ്രകോപിതനായ ഒട്ടകം ആക്രമിക്കുകയായിരുന്നു. നിലത്തു വീണ ഉടമയെ ഒട്ടകം തുടര്‍ച്ചയായി ചവിട്ടുകയും ചെയ്തു. ഇതിനിടയില്‍ ഫാമിന്‍െറ ഗേറ്റ് പൂട്ടുന്നതിന് ശ്രമിച്ച സുഹൃത്തിന് നേരേയും ഒട്ടകം തിരിഞ്ഞു. ഇരുവരേയും ഒട്ടകം ചവിട്ടി താഴെയിട്ടു.

കുടുംബാംഗങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിച്ചേര്‍ന്ന പൊലീസ് ഒട്ടകത്തെ നിയന്ത്രിക്കുവാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് അക്രമണക്കാരിയായ ഒട്ടകത്തെ വെടിവെയ്ക്കുകയായിരുന്നു.

വിചിറ്റ ഫോള്‍സ് കൌണ്ടി ഷെറിഫ് ഓഫിസില്‍ നിന്നാണ് ഈ വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

സംഭവ സ്ഥലത്തു തന്നെ മരിച്ച ഇരുവരുടേയും ശരീരങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി ടറന്റ് കൌണ്ടിയിലേക്കു അയച്ചതായും പൊലീസ് വെളിപ്പെടുത്തി. ഒട്ടകത്തിന്‍െറ ചവിട്ടേറ്റു രണ്ടു പേര്‍ മരിക്കുന്ന സംഭവം ആദ്യമായാണ് ഫാമില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.