You are Here : Home / Readers Choice

കുടുംബ കലഹം : മുന്‍ ഭാര്യ ഉള്‍പ്പെടെ ആറ് പേരെ വധിച്ച പ്രതിക്ക് വേണ്ടിയുളള തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, December 16, 2014 12:41 hrs UTC


                        
ഫിലഡല്‍ഫിയ . കുടുംബ കലഹത്തെ തുടര്‍ന്ന് മുന്‍ ഭാര്യ ഉള്‍പ്പെടെ ആറ് പേരെ ഒറ്റ ദിവസം തോക്കിനിരയാക്കിയ പ്രതിക്കു വേണ്ടിയുളള തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തി. പെന്‍സ്ബര്‍ഗില്‍ നിന്നുളള 35 വയസുകാരന്‍ അപകടകാരിയാണെന്ന് പൊലീസ് പറയുന്നു.

ഡിസംബര്‍ 15 തിങ്കളാഴ്ച മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആറ് പേരെ പ്രതി കൊലപ്പെടുത്തിയത്. ഭാര്യയും രണ്ട് മക്കളും താമസിക്കുന്ന അപ്പാര്‍ട്ട്മെന്റില്‍ ചെന്ന് ഭാര്യയെ വെടിവെച്ചതിനുശേഷം രണ്ട് കുട്ടികളേയും കൊണ്ട് പുറത്തു കടന്ന പ്രതി കുട്ടികളെ അടുത്ത വീട്ടില്‍ ഏnല്‍പിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് വീടുകളിലായി താമസിച്ചിരുന്ന ഭാര്യയുടെ മാതാവ്, മുത്തശ്ശി, സഹോദരി, സഹോദരി ഭര്‍ത്താവ്. സഹോദരിയുടെ 14 വയസുളള മകള്‍ എന്നിവര്‍ക്ക് നേരെയാണ് പ്രതി നിറയൊഴിച്ചത്. ആറ് പേരുടേയും മൃതദേഹങ്ങള്‍ പൊലീസ് ഇന്ന് ഉച്ചയോടെ കണ്ടെത്തി. സഹോദരിയുടെ മകന്‍ 17 വയുളള ആന്റണിയെ വെടിയേറ്റ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇറാക്കില്‍ സേവനം അനുഷ്ഠിച്ചിട്ടുളള യുഎസ് മറീന്‍ ബ്രാഡ്ലി വില്യം സ്റ്റോണ്‍ (35) ഈ കൊടുംക്രൂരത നടത്തിയത്.

ഭാര്യ നിക്കോളുമായുളള വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിനുളള കേസിന്‍െറ അന്തിമ വിധി വരുന്നതിന് ഏതാനും ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് സ്റ്റോണ്‍ കുടുംബാംഗങ്ങളെ ഒന്നടങ്കം വക വരുത്തിയത്. തിങ്കളാഴ്ച വൈകിട്ട് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിവരം നല്‍കുമ്പോഴും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

കുടുംബ കലഹവും വിവാഹമോചനവും കവര്‍ന്നെടുക്കുന്നത് എത്രയെത്ര നിരപരാധികളുടെ ജീവനാണ്. അനുദിനം ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായുളള റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. ആപല്‍ക്കരമായ ഈ പ്രവര്‍ത്തനം ഇല്ലായ്മ ചെയ്യുന്നതിനുളള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം സാമൂഹ്യ സാംസ്കാരിക സംഘടനകളും ഏറ്റെടുക്കേണ്ടിയിരിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.