You are Here : Home / Readers Choice

നാനാക്ക് സദന്‍ സിക്ക് ടെംബിളിന്‍െറ ഉദ്ഘാടനം നടത്തി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, December 13, 2014 11:57 hrs UTC


 
കലിഫോര്‍ണിയ . കലിഫോര്‍ണിയ നോര്‍ത്ത് ഹില്‍സില്‍ നാനാക്ക് സദന്‍ സിക്ക് ടെംബിളിന്‍െറ ഔദ്യോഗിക ഉദ്ഘാടനം ഡിസംബര്‍ ആറിന് ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ നിര്‍വ്വഹിക്കപ്പെട്ടു. ഒരു ദശാബ്ദമായി സിക്ക് കമ്മ്യൂണിറ്റിയുടെ ചിരകാല സ്വപ്നമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെട്ടത്.

2003 ലാണ് സിക്ക് ടെംബിളിനുളള സ്ഥലം കണ്ടെത്തിയത്. 2009 ല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. നാല് വര്‍ഷം കൊണ്ട് 2.5 മില്യണ്‍ ഡോളര്‍ ചിലവഴിച്ചാണ് ടെംബിളിന്‍െറ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

പതിമൂവ്വായിരം ചതുരശ്ര അടി വിസ്തീര്‍ണമുളള കമ്മ്യൂണിറ്റി സെന്റര്‍ കെട്ടിട സമുച്ചയത്തില്‍ പ്രധാനപ്പെട്ട ഡര്‍ബാര്‍ ഹാള്‍(ഗുരുദ്വാര) എല്ലാ ആധുനിക സൌകര്യങ്ങളോടെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. പുതിയ തലമുറക്ക് സിക്ക് ചരിത്രവും സംസ്ക്കാരവും പകര്‍ന്ന് നല്‍കുന്നതിനുളള പഠന ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിനുളള സൌകര്യവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

കീര്‍ത്തനങ്ങളും ഭജനകളും ഗുരുദ്വാരയില്‍ മുഴങ്ങുന്നതിനിടെ ടെംബിളിന്‍െറ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ടു. കോണ്‍ഗ്രസ് മാല്‍ ബ്രാഡ് ഷെര്‍മന്‍, ലോസാഞ്ചല്‍സ് കൌണ്ടി ഷെറീഫ് തലവന്‍ ജെയിംസ് ലോപസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. നാനാക്ക് സദന്‍ സിക്ക് ടെംബിള്‍ പ്രസിഡന്റ് മൊക്സിന്ദര്‍ സിംഗ് അധ്യക്ഷത വഹിച്ചു.  വടക്കേ അമേരിക്കയില്‍ ചുരുക്കം ചില സ്ഥലങ്ങളില്‍ മാത്രമാണ് ഗുരുദ്വാരകള്‍ ഉളളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.