You are Here : Home / Readers Choice

ഡാളസിന് പഠിപ്പ് പോരാ എന്ന് ആമസോണ്‍

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Thursday, November 15, 2018 11:09 hrs UTC

ഡാലസ്: കഴിഞ്ഞ ഒരു വര്‍ഷമായി തുടര്‍ന്നിരുന്ന ദുരൂഹതയ്ക്ക് അന്ത്യമായി. ഓണ്‍ലൈന്‍ വ്യവസായ ഭീമന്‍ ആമസോണ്‍ തങ്ങളുടെ രണ്ടാമത്തെ പ്രധാന ആസ്ഥാനം ന്യൂയോര്‍ക്ക്, വാഷിംഗ്ണ്‍ ഡി.സി. മേഖലകളിലായിരിക്കും എന്നറിയിച്ചു. അവസാന സാധ്യത പട്ടികയില്‍ ഉണ്ടായിരുന്ന ഒരു പ്രധാന പേര് ഡാലസ്/ ഫോര്‍ട്ട് വര്‍ത്ത് നഗര സമൂഹമായിരുന്നു. എച്ച്ക്യൂ 2 എന്നറിയപ്പെടുന്ന രണ്ട് നഗരപ്രദേശങ്ങളിലായിരിക്കും എന്നാണ് ആമസോണ്‍ അറിയിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് സംസ്ഥാനത്തെ ലോംഗ്‌ഐലന്‍ഡ് നഗരമാണ് ഒന്ന്. ഇവിടെ 25,000 തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകും. ആമസോണ്‍ 2.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും. 4 മില്യന്‍ സ്‌ക്വയര്‍ ഫീറ്റിന്റെ മന്ദിരങ്ങളാണ് ഉയരുക. 20 വര്‍ഷത്തിനുള്ളില്‍ 10 ബില്യണ്‍ ഡോളര്‍ നികുതി നല്‍കും. ക്രിസ്റ്റല്‍ സിറ്റി എന്നറിയപ്പെടുന്ന വെര്‍ജീനിയയിലെ ആര്‍ലിംഗ്ടണിനടുത്തുള്ള നഗരത്തില്‍ സമാനമായ 25,000 തൊഴില്‍ അവസരങ്ങള്‍(ശരാശരി വേതനം 1,50,000 ഡോളര്‍), ആമസോണിന്റെ നിക്ഷേപം 2.5 ബില്യണ്‍ ഡോളര്‍, 4 മില്യന്‍ സ്‌ക്വയര്‍ ഫീറ്റിന്റെ ആസ്ഥാനം, 20 വര്‍ഷത്തിനുള്ളില്‍ 3.2 ബില്യണ്‍ ഡോളര്‍ നികുതി എന്നിവയാണ് ആമസോണ്‍ വാഗ്ദാനം ചെയ്യുന്നത്.

നാലാമതൊരു ആസ്ഥാനം ടെന്നിസിയിലെ നാഷ് വില്ലില്‍ ഉണ്ടാകുമെന്ന് ആമസോണ്‍ അറിയിച്ചു. ഇവിടെ 5,000 ഫുള്‍ടൈം ജീവനക്കാര്‍, 230 മില്യന്‍ ഡോളര്‍ നിക്ഷേപം, 1 മില്യന്‍ സ്വകയര്‍ ഫീറ്റിന്റെ ഊര്‍ജ്ജക്ഷമതയുള്ള ഓഫീസ് സ്ഥലം, അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 1 ബില്യണ്‍ ഡോളര്‍ എന്നിവയാണ് വാഗ്ദാനം. വടക്കേ അമേരിക്കയിലെ(യു.എസും കാനഡയും ഉള്‍പ്പെടെ 20 നഗരപ്രദേശങ്ങളാണ് അന്തിമപരിഗണനയില്‍ ഉണ്ടായിരുന്നത്. പല നഗരങ്ങളും പലതരം പ്രലോഭനങ്ങള്‍ മുന്നോട്ടു വച്ചു. ചില സംസ്ഥാനങ്ങള്‍ 8.5 ബില്യണ്‍ ഡോളറിന്റെ സൗജന്യങ്ങള്‍ വരെ വാഗ്ദാനം ചെയ്തു. ന്യൂയോര്‍ക്കും വെര്‍ജീനിയയും ടെന്നീസിയും ചേര്‍ന്ന് 2.5 ബില്യണ്‍ ഡോളറിന്റെ പ്രചോദനങ്ങള്‍ വാഗ്ദാനം ചെയ്തു. ന്യൂയോര്‍ക്കില്‍ ആമസോണിന് 1.525 ബില്യണ്‍ ഡോളര്‍ ലോംഗ് ഐലന്റില്‍ കമ്പനി 25,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചാല്‍ ലഭിക്കും. 325 മില്യന്‍ ഡോളര്‍ കാഷ് ഇന്‍സെന്റീവും ഇതില്‍ ഉള്‍പ്പെടും. മറ്റ് ഇന്‍സെന്റീവുകളും നേടാന്‍ ശ്രമിക്കുമെന്ന് ആമസോണ്‍ പറഞ്ഞു. വെര്‍ജീനിയയിലെ ആര്‍ലിംഗ്ടണ്‍ ആമസോണിന് 25,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന പശ്ചാത്തലത്തില്‍ 573 മില്യണ്‍ ഡോളറും 15 വര്‍ഷത്തെ ഹോട്ടല്‍ നികുതി 23 മില്യന്‍ ഡോളറും ആന്തരിക സംവിധാനം പുരോഗമിപ്പിക്കുന്നതിന് 195 മില്യന്‍ ഡോളറും ലഭിക്കും. 28 മില്യന്‍ ഡോളര്‍ വസ്തുവകകളുടെ നികുതിയില്‍ നിന്ന് ആന്തരിക സംവിധാനത്തിന് ആര്‍ലിംഗ്ടണ്‍ നഗരം നല്‍കും. നാഷ് വില്ലില്‍ ആമസോണിന് 5,000 ജോലി സൃഷ്ടിക്കുന്നതിന് 102 മില്യന്‍ ഡോളര്‍ ലഭിക്കും.

65 മില്യന്‍ ഡോളര്‍ കാഷ് ഗ്രാന്റ് ഉള്‍പ്പെടെ ആണിത്. 61 ആഴ്ച നീണ്ടുനിന്ന ആമസോണിന്റെ അന്വേഷണമാണ് അവസാനിച്ചിരിക്കുന്നത്. ആദ്യറൗണ്ടില്‍ 238 നഗരങ്ങള്‍ മത്സരിച്ചു. ടെക്‌സസിലെ ഡാലസ്, ഓസ്റ്റിന്‍ മേഖലകള്‍ സജീവമായി രംഗത്തുണ്ടായിരുന്നു. ആമസോണ്‍ അധികാരികള്‍ക്ക് ഡാലസിനോടുള്ള താല്‍പര്യം ഓഗസ്റ്റില്‍ നടത്തിയ രണ്ടാമത്തെ സന്ദര്‍ശനത്തില്‍ പ്രകടമായി. ഡാലസ്- ഫോര്‍ട്ട് വര്‍ത്ത് നഗരസമൂഹത്തില്‍ കഴിഞ്ഞ 14 മാസത്തിനുള്ളില്‍ 40 വ്യവസായ സ്ഥാപനങ്ങള്‍ വികസിക്കുകയോ തങ്ങളുടെ പുതിയ ആസ്ഥാനം ആരംഭിക്കുകയോ ചെയ്തതായി നഗര സമൂഹ അധികാരികള്‍ ആമസോണ്‍ അധികാരികളെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ആമസോണിന്റെ പ്രധാന പരാതി ഡാലസ്- ഫോര്‍ട്ട് വര്‍ത്തില്‍ തങ്ങള്‍ക്കാവശ്യമായ, തങ്ങള്‍ താല്‍പര്യപ്പെടുന്ന തരത്തിലുള്ള അഭ്യസ്തവിദ്യരില്ല എന്നതായിരുന്നു. ഈ കുറവ് പരിഹരിക്കുവാന്‍ എച്ച് ക്യൂ ടൂ ഡാലസിനടുത്ത് വന്നാല്‍ ഡൗണ്‍ ടൗണ്‍ ഡാലസില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം, ആമസോണ്‍ യൂണിവേഴ്‌സിറ്റി ആരംഭിക്കുവാന്‍ കരാറുണ്ടാക്കിയതായി ഡാളസ് മേയര്‍ മൈക്ക് റൗളിംഗ് പറഞ്ഞു. അമേരിക്കയുടെ കിഴക്കന്‍ തീര നഗരങ്ങളെ തിരഞ്ഞെടുക്കുക വഴി ആഗോളതലത്തില്‍ പ്രസിദ്ധി നേടിയതും സാങ്കേതിക വിദ്യാനിപുണരുമായ ഒരു സംഘത്തെയാണ് ആമസോണ്‍ അഭിമാനപൂര്‍വ്വം മുന്നോട്ടു വയ്ക്കുന്നതെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.

 

ഡാലസ് മേഖലയില്‍ ആമസോണ്‍ കണ്ടെത്തിയ കുറവ് ഇവരില്‍ ചിലര്‍ ശരിവയ്ക്കുകയും ചെയ്തു. ആമസോണ്‍ പറയുന്ന കാരണം ഒരു ഉണര്‍ത്തുവിളിയാണെന്നും ഒരു ആത്മപരിശോധന നടത്തണമെന്നും ടെക്‌സസ് നിയമസഭാ സാമാജികരോട് റൗളിംഗ്‌സ് ആവശ്യപ്പെട്ടും. ഡാലസ് റീജിയണല്‍ ചേബര്‍ തലവന്‍ പെട്രോസ്‌കി ഡാലസ് മുമ്പോട്ട് തന്നെ പോകുമെന്ന് പറഞ്ഞു. തിരഞ്ഞെടുക്കാവുന്ന ഒരു ലക്ഷ്യമായി മാറിയത് ഡാലസിന് ഒരു പുത്തന്‍ ഉണര്‍വ് എച്ച്ക്യൂടുവിന് പരിഗണിച്ചത് മൂലം ലഭിച്ചു. 120 കോപ്പറേറ്റുകള്‍ തങ്ങളുടെ കേന്ദ്രസ്ഥാപനങ്ങള്‍ ഇങ്ങോട്ടേയ്ക്ക് മാറ്റി. 7,50000 പുതിയ തൊഴില്‍ അവസരങ്ങള്‍ ഉണ്ടായി, പെട്രോസ്‌കി കൂട്ടിച്ചേര്‍ത്തു.

എച്ച്ക്യൂടുവിന് വേണ്ടി ആമസോണ്‍ നടത്തിയ തിരച്ചില്‍ കമ്പനിക്ക് പല പ്രയോജനങ്ങളും നല്‍കി. വടക്കേ അമേരിക്കയിലെ നഗരങ്ങളെയും പ്രാന്തപ്രദേശങ്ങളെയും അവിടെ നടക്കുന്ന ക്രയവിക്രയങ്ങളെയും അധിവസിക്കുന്ന ജനങ്ങളുടെ ദിനചര്യകളും, മാര്‍ക്കറ്റിംഗും പ്രത്യേക താല്‍പര്യങ്ങളുമെല്ലാം ആമസോണിന്റെ ഡേറ്റ ശേഖരത്തില്‍ അനായാസം എത്തി. ഇനി ഇവ എങ്ങനെയെല്ലാം ഉപയോഗിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. ഡാളസ്-ഫോര്‍ട്ട്വര്‍ത്ത് പ്രദേശത്തിന്റേത് മാത്രമായി പാസ് വേര്‍ഡ് സുരക്ഷയുള്ള ഒരു വെബ്‌സൈറ്റും നോര്‍ത്ത് ടെക്‌സസിലെ 23 നഗരങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ 63 വെബ്‌സൈറ്റുകളുടെ ഒരു 253 പേജ് സൈപറല്‍ ബുക്കും ആമസോണിന് ലഭിച്ചും. ഇതുപോലെ മറ്റ് നഗരങ്ങളില്‍ നിന്നും വിവരങ്ങള്‍ കൈമാറിയിട്ടുണ്ടാവണം. വ്യവസായ ഭീമന്റെ മറ്റൊരു ഭീമന്‍നേട്ടമാണിത്- മുതല്‍മുടക്ക് കാര്യമായി നടത്താതെ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.