You are Here : Home / Readers Choice

റണ്‍ ധീര്‍ കൗറിന്റെ ഘാതകന്‍ മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, March 17, 2018 01:41 hrs UTC

ആല്‍ബനി (കലിഫോര്‍ണിയ): കലിഫോര്‍ണിയ ആല്‍ബനി അപ്പാര്‍ട്ട്‌മെന്റില്‍ മാര്‍ച്ച് 9 ന് (2015) മരിച്ച നിലയില്‍ കണ്ടെത്തിയ ഇന്ത്യന്‍ വംശജയും കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി സാന്‍ഫ്രാന്‍സിസ്‌ക്കൊ ഡന്റിസ്ട്രി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമായ റണ്‍ ധീര്‍ കൗറിന്റെ (37) കൊലകേസില്‍ പ്രതിയെന്നു സംശയിക്കുന്ന കീത്ത് കെനാഡ് ആസ്ബറി (33) യെ പിടികൂടിയതായി മാര്‍ച്ച് 12 ന് (2018) ആല്‍ബനി പൊലീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. മാര്‍ച്ച് 28 ന് പ്രതിയെ അലമെഡ് കൗണ്ടി കോടതിയില്‍ ഹാജരാക്കും. കൗര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് ബലം പ്രയോഗിച്ച് ആരും കടന്നതായി കണ്ടെത്താനായില്ലെന്നും മരണത്തില്‍ സംശയമില്ലെന്നുമാണു പൊലീസ് ആദ്യം പറഞ്ഞിരുന്നത്. ഇവര്‍ ഉപയോഗിച്ചുന്ന കാര്‍ പുറത്ത് പാര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു. സംഭവം നടന്ന ചില ദിവസങ്ങള്‍ക്കുള്ളില്‍ ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തുനിന്നും 2 മൈല്‍ അകലെയുള്ള പനാമ അവന്യുവിലെ ഒരു ഗാര്‍ബേജ് കാനില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡ്, ഫോണ്‍, വാലറ്റ്, കാമറ എന്നിവ ഉള്‍പ്പെടുന്ന ഒരു ബാഗ് കണ്ടെത്തിയിരുന്നു. മൂന്നു വര്‍ഷത്തെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ആറ് കേസുകളില്‍ പ്രതിയായി 2015 മുതല്‍ കസ്റ്റഡിയിലായിരുന്ന ആസ്ബറിയുടെ പേരില്‍ കൗറിന്റെ കൊലപാതക കുറ്റം ചുമത്തപ്പെട്ടത്. അല്‍മെഡ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് അറിയിച്ചതാണിത്. കൗറിനെ കൊല ചെയ്തതിന്റെ കാരണം ഇതുവരെ കണ്ടെത്തനായിട്ടില്ല. കൗര്‍ കൊല്ലപ്പെട്ട മുറിയില്‍ രക്തം തളംകെട്ടി കിടന്നിരുന്നുവെന്നും ഒരു വെടിയുണ്ട കണ്ടെത്തിയിരുന്നതായും കുടുംബാംഗങ്ങള്‍ പറയുന്നു. ഇന്റര്‍ നാഷണല്‍ ഡന്റിസ്ട്രി പ്രോഗ്രാമിന്റെ ഭാഗമായി ഇവിടെ എത്തിയ കൗര്‍ 2016 ല്‍ പഠനം പൂര്‍ത്തിയാക്കേണ്ടതായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.