You are Here : Home / Readers Choice

ഡാലസ് ഹോളി ആഘോഷവും ആനന്ദ് ബസാറും മാര്‍ച്ച് 19ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, March 15, 2017 12:28 hrs UTC

ഡാലസ്ന്: ഡിഫ്ഡബ്ല്യു ഹിന്ദു ടെംമ്പിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഹോളി ആഘോഷങ്ങളും ആനന്ദ് ബസാറും സംഘടിപ്പിക്കുന്നു. മാര്‍ച്ച് 19 ഞായറാഴ്ച ഇര്‍വിംഗിലുള്ള ഏക്ത മന്ദിറിലാണ് വിവിധ പരിപാടികളോടെ ആഘോഷങ്ങള്‍ നടക്കുന്നത്. ഡിജെ, ജോള്‍, ഹോളി കളേഴ്‌സ്, മുപ്പതില്‍ പരം വിവിധ രുചികളില്‍ തയ്യാറാക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍, നൃത്തം എന്നിവ ഈ വര്‍ഷത്തെ മുഖ്യ ആകര്‍ഷണങ്ങളാണ്. പ്രവേശനം തികച്ചും സൗജന്യമാണ്. പരിപാടികളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന സംഘടനകളും വ്യക്തികളും സംഘാടകരെ മുന്‍കൂട്ടി അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്- 972 445 3111, പ്രതീപ് ദേശായ് : 214 763 9539, മുകേഷ് വാണി : 817 845 8100.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.