You are Here : Home / Readers Choice

ഇമിഗ്രേഷന്‍ എക്‌സിക്യൂട്ടീവ് ഉത്തരവിനെതിരേ വമ്പിച്ച പ്രതിക്ഷേധം

Text Size  

Story Dated: Thursday, January 26, 2017 11:44 hrs UTC

ന്യൂയോര്‍ക്ക്: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഇന്ന് (ജനുവരി 25) ഒപ്പുവെച്ച ഇമിഗ്രേഷന്‍ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രതിക്ഷേധിച്ച് വാഷിംഗ്ടണ്‍ സ്ക്വയര്‍ പാര്‍ക്കില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രതിക്ഷേധ റാലി നടന്നു. കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍- ഇസ്ലാമിക് റിലേഷന്‍സ് ന്യൂയോര്‍ക്ക് ചാപ്റ്ററാണ് പ്രതിക്ഷേധ റാലി സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത്. ന്യൂയോര്‍ക്ക് എന്നും കുടിയേറ്റക്കാരുടെ സ്വര്‍ഗ്ഗം തന്നെ ആയിരിക്കുമെന്നു സിറ്റി കൗണ്‍സില്‍ സ്പീക്കര്‍ മെലിസ മാര്‍ക്ക് റാലിയെ അഭിസംബോധന ചെയ്തു പറഞ്ഞു. ഇതിനിടെ ട്രമ്പ് തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ മെക്‌സിക്കോ മതില്‍, ഇമിഗ്രേഷന്‍ റിഫോം എന്നിവ നിറവേറ്റുന്നതിനുള്ള രണ്ട് എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഇന്നു ഒപ്പുവെച്ചു. 2100 മൈല്‍ ദൂരത്തില്‍ മെക്‌സിക്കോ മതില്‍ കെട്ടിയുയര്‍ത്തുന്നതിനു 12 മുതല്‍ 15 വരെ ബില്യന്‍ ഡോളറിന്റെ ചെലവാണ് പ്രതീക്ഷിക്കുന്നത്. മന്‍ഹാട്ടനില്‍ നടന്ന പ്രതിക്ഷേധത്തില്‍ ട്രമ്പിനെതിരേ മുദ്രാവാക്യം വിളിക്കുകയും, ഇമിഗ്രേഷന്‍ റിഫോം നടപടികള്‍ ഉടന്‍ നിര്‍ത്തിവെയ്ക്കുകയും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.