You are Here : Home / Readers Choice

ജനിക്കാത്ത മൂന്ന് കുട്ടികള്‍ക്ക് ആനുകൂല്യം വാങ്ങിയ മാതാവ് അറസ്റ്റില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, December 14, 2016 02:00 hrs UTC

പെന്‍സില്‍വേനിയ: പിറക്കാതെ പോയ മൂന്നു കുട്ടികളുടെ പേരില്‍ 100,000 ഡോളര്‍ വെല്‍ഫെയര്‍ ആനുകൂല്യങ്ങള്‍ തട്ടിച്ചെടുത്ത സബ്രീന സ്‌ട്രോതേഴ്‌സ്(23) എന്ന മാതാവ് പൊലിസിന് കീഴടങ്ങി. ഡിസംബര്‍ 12 തിങ്കളാഴ്ച കീഴടങ്ങിയ യുവതിയുടെ പേരില്‍ കളവ്, തട്ടിപ്പ്, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുത്തതായി പൊലീസ് പറഞ്ഞു. 2008ല്‍ മൂന്ന് കുട്ടികളെ ഗര്‍ഭം ധരിച്ചിരുന്നുവെങ്കിലും ജനിച്ചിരുന്നില്ല. എന്നാല്‍ 2008 നവംബര്‍ 2ന് മൂന്ന് കുട്ടികളും ജനിച്ചതായി കൃത്രിമ രേഖകള്‍ ചമച്ച് 2016 മാര്‍ച്ച് വരെ ആനുകൂല്യങ്ങള്‍ നേടിയിരുന്നതായി കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കുന്നു. സബ്രീനയുടെ ഒരു ബന്ധുവാണ് തട്ടിപ്പിന്റെ വിവരം അധികാരികളെ അറിയിച്ചത്. മെഡിക്കല്‍ അസിസ്റ്റന്‍സ് ഫണ്ട് (89,453), സപ്ലിമെന്റില്‍ ന്യൂട്രീഷന്‍സ് (37,269), ഗ്രാന്റ് (2,703) എന്നീ ഇനങ്ങളില്‍ 128,795 ഡോളര്‍ പെന്‍സില്‍വേനിയ ഹൂമണ്‍ സര്‍വീസില്‍ നിന്നും കൈപറ്റിയതായി ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. കുട്ടികളെക്കുറിച്ച് അന്വേഷിച്ച പൊലിസിനോടു അറ്റ്‌ലാന്റയില്‍ പിതാവിനോടൊപ്പം താമസിക്കുന്നു എന്നാണ് സബ്രീനാ പറഞ്ഞത്. 1887,1945, 1960 എന്നീ വര്‍ഷങ്ങളില്‍ ജനിച്ച മൂന്ന് പേരുടെ സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍ ഇവര്‍ ദുരുപയോഗം ചെയ്തു. പെന്‍സില്‍വേനിയ അലിഗനി കൗണ്ടി കോടതിയില്‍ ഡിസംബര്‍ 22ന് ഈ കേസ് വാദം കേള്‍ക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.