You are Here : Home / Readers Choice

മൂന്ന് പതിറ്റാണ്ടിനുശേഷം വധശിക്ഷ നടപ്പാക്കി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, October 30, 2015 10:35 hrs UTC

ഫ്‌ളോറിഡ: നാലുപേരെ കുത്തി കൊലപ്പെടുത്തിയ കേസ്സില്‍ കുറ്റാരോപിതനായി 30 വര്‍ഷം ജയിലില്‍ കഴിയേണ്ടി വന്ന ജെറി കോറല്‍(59) എന്ന പ്രതിയുടെ വധശിക്ഷ ഇന്ന്(ഒക്ടോ.29 വ്യാഴം) ഫ്‌ളോറിഡാ സ്‌റ്റേറ്റ് പ്രിസണില്‍ നടപ്പാക്കി. മുന്‍ ഭാര്യ, അഞ്ചു വയസ്സുള്ള മകള്‍, രണ്ടുകുടുംബാംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ നാലുപേരാണ് വധിക്കപ്പെട്ടത്. രാത്രി 7.36ന് ഡെത്ത് ചേമ്പറില്‍ വിഷം കുത്തിവെച്ച് മരണത്തിനു കീഴടങ്ങുമ്പോള്‍ സമീപത്തുണ്ടായിരുന്ന ചാപ്‌ളെയിന് പ്രത്യേകം നന്ദി രേഖപ്പെടുത്തി. 1979 ല്‍ ഫ്‌ളോറിഡായില്‍ വധിശിക്ഷ നടപ്പാക്കിയതിന് ശേഷം ഗവര്‍ണര്‍ റിക്ക് പെറിയുടെ ഭരണത്തില്‍ 22 പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. അമേരിക്കയില്‍ ഒരു ഗവര്‍ണ്ണറുടെ കീഴില്‍ നടപ്പാക്കുന്ന ഏറ്റവും കൂടുതല്‍ വധശിക്ഷയാണിത്. പ്രതിയുടെ അപ്പീല്‍ യു.എസ്. സുപ്രീം കോടതി തള്ളിയ ഉടനെ തന്നെ വധശിക്ഷ നടപ്പാക്കുകയായിരുന്നു. കൊലചെയ്യപ്പെട്ട നിരപാധികളുടെ കുടുംബാംഗങ്ങള്‍ വധശിക്ഷ നടപ്പാക്കിയതിനുശേഷം പുറത്തു വിട്ട പ്രസ്താവനയില്‍ നീതി നടപ്പാക്കി കിട്ടിയതില്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. 1985 ഒര്‍ലാന്റോയിലാണ് സംഭവം നടന്നത്. മദ്യവും മയക്കുമരുന്നും ആയിരുന്നു കൊലപാതകത്തിന് പ്രേരിപ്പിച്ചത്. 1986- ല്‍ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.