You are Here : Home / Readers Choice

ക്രിസ്തുവിന്‍െറ സന്ദേശം പ്രചരിപ്പിക്കാന്‍ എവിടെ പോകാനും തയാര്‍:ബോബി ജിന്‍ഡാള്‍

Text Size  

Story Dated: Wednesday, January 07, 2015 01:34 hrs UTC


ഐഓവ . 2016 ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെടുന്ന ഇന്ത്യന്‍- അമേരിക്കന്‍ വംശംജനും, ലൂസിയാനാ ഗവര്‍ണ്ണറുമായ ബോബി ജിന്‍ഡാള്‍ ക്രിസ്തുവിനെ കുറിച്ച് പ്രസംഗിക്കാന്‍ എവിടെ പോകാനും തയ്യാറാണെന്ന്  പ്രഖ്യാപിച്ചു.

വൈറ്റ് ഹൌസ് ക്യാംപെയിന്‍െറ ഭാഗമായി ജനുവരി ആറിന് പ്രാദേശിക പാസ്റ്റര്‍മാരേയും സുവിശേഷകരേയും കാണുന്നതിനും പിന്തുണ തേടുന്നതിനുമായി ഐഓവയിലേക്ക് പുറപ്പെടും മുന്‍പ് പത്രലേഖകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജിന്‍ഡാള്‍.

സ്പിരിച്ച്വല്‍ റിവൈല്‍വിനും, പ്രാര്‍ഥനയ്ക്കും താല്‍പര്യമുളള ക്രിസ്ത്യന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരുടെ പിന്തുണ ലഭിക്കുന്നതിന് രാജ്യത്തുടനീളം സഞ്ചരിക്കാനാണ് ജിന്‍ഡാള്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ജൂണിനു ശേഷം ഐഓവയിലെ അഞ്ചാമത് സന്ദര്‍ശനമാണ് ജനുവരി ആറിലേത്.

ന്യുഹാംഷെയര്‍, വാഷിംഗ്ടണ്‍, ഒക്കലഹോമ തുടങ്ങിയ സംസ്ഥാനങ്ങളില്‍  ഇതിനകം തന്നെ ബോബി പാസ്റ്റര്‍മാരേയും ഇവാഞ്ചലിസ്റ്റുകളേയും സന്ദര്‍ശിച്ചിരുന്നു.

ഹിന്ദു മാതാപിതാക്കളാല്‍ വളര്‍ത്തപ്പെട്ട കത്തോലിക്കാ  വിശ്വാസത്തിലേക്ക് മാറിയ ബോബി ജിന്‍ഡാള്‍ രണ്ടാം തവണയാണ് ലൂസിയാന ഗവര്‍ണ്ണര്‍ പദവിയില്‍ എത്തി ചേര്‍ന്നിരിക്കുന്നത്. സ്വവര്‍ഗ്ഗ വിവാഹത്തിനും ഗര്‍ഭ ചിദ്രത്തിനുമെതിരെ ശക്തമായ നടപടികളാണ് ബോബി സ്വീകരിച്ചിരിക്കുന്നത്. കുടുംബാംഗങ്ങളുടെ പിന്തുണയോടും പ്രാര്‍ഥനയോടും കൂടെ അടുത്ത ചില മാസങ്ങള്‍ക്കുളളില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കണമോ എന്ന തീരുമാനിക്കുമെന്നാണ് ജിന്‍ഡാള്‍ അഭിപ്രായപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.