You are Here : Home / Readers Choice

ആം ആദ്മി ലക്ഷങ്ങള്‍ കോഴ വാഗ്ദാനം ചെയ്തതായി അശ്വതി നായര്‍

Text Size  

Story Dated: Wednesday, March 19, 2014 11:11 hrs UTC

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നാല്‍ ലക്ഷങ്ങള്‍ തരാമെന്ന് ആം ആദ്മി പാര്‍ട്ടി വാഗ്ദാനം ചെയ്തതായി സാമൂഹ്യ പ്രവര്‍ത്തക അശ്വതി നായര്‍ .ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നാല്‍ ലക്ഷങ്ങള്‍ തരാമെന്ന് ആം ആദ്മി പാര്‍ട്ടി വാഗ്ദാനം ചെയ്തതായി സാമൂഹ്യ പ്രവര്‍ത്തക അശ്വതി നായര്‍. ഫേസ്ബുക്കിലൂടെയാണ് അശ്വതി നായര്‍ ഇക്കാര്യം പുറത്ത് വിട്ടത്. ആപ്പ് നേതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ മത്സരിക്കാന്‍ സമ്മതിച്ചതെന്ന് അശ്വതി നായര്‍ പറയുന്നു. ആലപ്പുഴയില്‍ മാത്രമേ മത്സരിക്കൂ എന്നും താന്‍ ആപ്പ് നേതാക്കളോട് പറഞ്ഞിരുന്നു. ഇക്കാര്യം അവര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് കൊല്ലത്തേക്ക് മാറ്റാന്‍ ശ്രമം നടന്നു. ഇതിന് വേണ്ടി എത്ര രൂപ വേണമെങ്കിലും തരാമെന്ന് ആം ആദ്മി പാര്‍ട്ടിയിലെ ഒരാള്‍ ഫോണില്‍ വിളിച്ച് പറയുകയും ചെയ്തു. ആലപ്പുഴയില്‍ ആപ്പിന്റെ തന്നെ സ്ഥാനാര്‍ഥിയായേക്കുമെന്ന് പ്രചരിക്കപ്പെട്ടിരുന്ന പേരാണ് അശ്വതി നായരുടേത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.