You are Here : Home / Readers Choice

കടുവയ്ക്കുണ്ടൊരു കുഞ്ഞാട്

Text Size  

Story Dated: Friday, January 24, 2014 05:25 hrs UTC

പൂച്ചകളും പട്ടികളുമൊക്കെ മനുഷ്യന്റെ സുഹൃത്തുക്കള്‍ ആകാറുണ്ട്‌. എന്നാല്‍ കടുവ സുഹൃത്തായാലോ. ഇന്തോനേഷ്യയിലാണ്‌ ഈ കടുവസുഹൃത്ത്‌. ഇന്തോനേഷ്യക്കാരനായ അബ്‌ദുള്ള ഷോലെക്കാണ്‌ സുഹൃത്തായി ഒരു ബംഗാള്‍ കടുവയുള്ളത്‌. ചെറിയ കടുവക്കുട്ടിയൊന്നുമല്ല, 14 റാത്തല്‍ തൂക്കം വരുന്ന ഒരു ഭീമന്‍ കടുവയാണിത്‌. മുലാന്‍ ജാമില എന്നാണ്‌ കടുവയുടെ പേര്‌. അബ്‌ദുള്ളയുടെ ഇസ്ലാമിക്‌ സ്‌കൂളിന്‌ സമ്മാനമായി ലഭിച്ചതാണ്‌ മൂന്നു മാസം പ്രായമുള്ള കടുവക്കുട്ടിയെ. അന്നു മുതല്‍ അതിനെ വളര്‍ത്തുന്നത്‌ അബ്‌ദുള്ളയാണ്‌. 33 കാരനായ ഇദ്ദേഹത്തിന്റെ കളിയും വഴക്കും ഉറക്കവുമെല്ലാം ഈ കടുവക്കൊപ്പമാണ്‌. ഇന്തോനേഷ്യയുടെ കിഴക്കന്‍ ജാവ പ്രദേശമായ മലാംഗിലെ സ്‌കൂളില്‍ കടുവക്കൊപ്പമാണ്‌ അബ്‌ദുള്ളയും ജീവിക്കുന്നത്‌. കടുവയുടെ ദേഹമാണ്‌ അബ്‌ദുളളയുടെ ബെഡ്‌. അത്ര മാത്രം വലിയൊരു ബന്ധമാണ്‌ ഇവര്‍ തമ്മിലുള്ളത്‌. 178 കിലോ ഭാരവും മൂന്നു മീറര്‍ നീളവുമുണ്ട്‌ മുലാന്‌. ഒരു മീറ്ററാണ്‌ ഇവന്റെ ഉയരം. ദിവസവും 6 കിലോ കോഴിയിറച്ചിയോ അല്ലെങ്കില്‍ ആട്ടിറച്ചിയോ ആണ്‌ മുലാന്റെ ഭക്ഷണം. കടുവയെന്നത്‌ കൊല്ലപ്പെടേണ്ടെ മൃഗമാണെന്ന്‌ കരുതുന്ന ആളുകള്‍ക്കിടയിലാണ്‌ ഇത്തരമൊരു അത്ഭുതകാഴ്‌ചയൊരുക്കി അബ്‌ദുള്ളയുള്ളത്‌.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.