You are Here : Home / Readers Choice

മയാമി തീരത്തു ഭീമന്‍ മത്സ്യം; പിടിക്കാനടുത്ത സമയം നാല് മണിക്കൂര്‍

Text Size  

Story Dated: Wednesday, December 04, 2013 04:33 hrs UTC

മയാമി തീരത്തു നിന്നും ഭീമന്‍ മത്സ്യത്തെ പിടികൂടി. മാര്‍ക്ക്‌ ക്വാര്‍ട്ടിയാനോ എന്ന ചൂണ്ടക്കാരന്റെ ചൂണ്ടയിലാണ്‌ ഈ ഭീമന്‍ മത്സ്യം കുടുങ്ങിയത്‌. ദിനോസറിന്റേതു പോലെ വലിയ മത്സ്യങ്ങളിലെ ഭീമനായതിനാല്‍ ദിനോസര്‍ സ്റ്റിന്‍ഗ്രേ എന്നാണ്‌ ഈ മത്സ്യം അറിയപ്പെടുന്നത്‌. സ്റ്റിന്‍ഗ്രേ ഇനത്തില്‍ പെട്ട ഈ ഭീമന്‍ മത്സ്യം ഇപ്പോള്‍ അറിയപ്പെടുന്നത്‌ 'മാര്‍ക്ക്‌ ദ ഷാര്‍ക്ക്‌' എന്നാണ്‌. മാര്‍ക്കിന്റെ പേരു കൂടി ചേര്‍ത്ത്‌ പുതിയ പേരു നല്‍കിയിരിക്കുകയാണിവന്‌. വളരെ പ്രായം ചെന്നതാണ്‌ ഈ ഭീമന്‍ മത്സ്യം. സമുദ്രത്തിന്റെ ആയിരം അടി താഴ്‌ചയിലാണ്‌ ഇവ വസിക്കുന്നത്‌. ഇ
തിനു മുമ്പും പല വലിയ മത്സ്യങ്ങളും ക്വാര്‍ട്ടിയാനോയുടെ ചൂണ്ടയില്‍ കുടുങ്ങിയിട്ടുണ്ടെങ്കിലും ഇത്ര ഭീമന്‍ മത്സ്യം കുടുങ്ങുന്നത്‌ ഇതാദ്യമായാണ്‌. 4 മണിക്കൂറാണ്‌ ഇവനെ പിടിക്കാനായി എടുത്ത സമയം. 800 പൗണ്ടാണ്‌ ഈ ഭീമന്റെ ഭാരം. ഇതിന്റെ തല മുതല്‍ വാലു വരെയുള്ള നീളം 14 അടിയാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.