You are Here : Home / Readers Choice

ഭ്രൂണഹത്യക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഇരമ്പി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, February 13, 2017 12:56 hrs UTC

സിയാറ്റില്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ ആന്റി എബോര്‍ഷന്‍ നയങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. ശനിയാഴ്ച രാജ്യവ്യാപക പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചു. പ്ലാന്‍ഡ് പാരന്റ് ഹുഡ്(planned parenthood) ന് നല്‍കി വരുന്ന ഫെഡറല്‍ സാമ്പത്തിക സഹായം നിര്‍ത്തല്‍ ചെയ്യണമെന്ന് ഫെബ്രുവരി 11 ന് സംഘടിപ്പിക്കപ്പെട്ട റാലിയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. നാല്‍പത്തിയഞ്ചു സംസ്ഥാനങ്ങളില്‍ നൂറുകണക്കിന് ആളുകളാണ് പ്രൊട്ടസ്റ്റ് പി.പി. എന്ന നാഷ്ണല്‍ സംയുക്ത സംഘടന നേതൃത്വം നല്‍കിയ റാലിയില്‍ പിങ്ക് വര്‍ണ്ണത്തിലുള്ള തൊപ്പികള്‍ ധരിച്ചും, പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തിയും അണിനിരന്നത്. 2014 ല്‍ മാത്രം 324,000 ഗര്‍ഭച്ഛിദ്രം നടത്തിയതായി പ്ലാന്‍ഡ് പാരന്റ് ഹുഡ് അധികൃതര്‍ പറഞ്ഞു. ദേശവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി ഡാളസ്സ് പ്ലാനോയിലെ ക്ലിനിക്കിന് മുമ്പില്‍ ശനിയാഴ്ച റാലി സംഘടിപ്പിക്കപ്പെട്ടു. അബോര്‍ഷന്‍ കില്‍ഡ് ചില്‍ഡ്രന്‍, പ്രെ റ്റു എന്‍ഡ് അബോര്‍ഷന്‍ തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെ ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവര്‍ പല സ്ഥലങ്ങളിലും പ്രകടനം നടത്തിയിരുന്നുവെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധികാരത്തിലെത്തിയതോടെ ഗര്‍ഭച്ഛിദ്രത്തിനെതിരായ നീക്കങ്ങള്‍ ശക്തി പ്രാപിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.