You are Here : Home / Readers Choice

റ്റീച്ചറെ അക്രമിക്കുവാന്‍ ശ്രമിച്ച ഫസ്റ്റ് ഗ്രേഡ് വിദ്യാര്‍ത്ഥിക്കെതിരെ കേസ്സെടുത്തു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, November 18, 2015 12:44 hrs UTC

നോര്‍ത്ത് കരോളിന: സാന്‍ഫോര്‍ഡ് ബി.റ്റി. ബുള്ളക്ക് എലിമെന്ററി സ്‌ക്കൂള്‍ അദ്ധ്യാപികയെ കത്രികകൊണ്ട് ആക്രമിക്കുവാന്‍ ശ്രമിച്ച ഫസ്റ്റ് ഗ്രേഡ് വിദ്യാര്‍ത്ഥിക്കെതിരെ നോര്‍ത്ത് കരോളിന ജുവനയ്ല്‍ ജസ്റ്റിസ് കേസ്സെടുത്തതായി ഷെറിഫ് ഓഫീസില്‍ നിന്നും ഇന്ന്(ചൊവ്വാഴ്ച) അറിയിച്ചു. പ്രത്യേകിച്ചു പ്രകോപനം ഒന്നും ഇല്ലാതെ ടീച്ചറെ കത്രിക കൊണ്ടു അക്രമിക്കുകയും, ക്ലാസ് റൂമിലെ സാധനങ്ങള്‍ വലിച്ചെറിഞ്ഞു കമ്പ്യൂട്ടറുകള്‍ക്ക് കേടുവരുത്തുകയും ചെയ്തതായി ലികൗണ്ടി സ്‌ക്കൂള്‍ പുറത്തുവിട്ട സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു. മറ്റു കുട്ടികളെ ക്ലാസ്സില്‍ നിന്നും അപകടം കൂടാതെ പുറത്തുകൊണ്ടുപോകുകയും, അക്രമം കാണിച്ച വിദ്യാര്‍ത്ഥിയെ ബന്ധിച്ചു ക്ലാസ്സില്‍ നിന്നും നീക്കം ചെയ്തതായും ലി കൗണ്ടി ഷെറിഫ് ഓഫീസും അറിയിച്ചു. വിദ്യാര്‍ത്ഥിയുടേയോ, റ്റീച്ചറുടേയോ പേര്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തെ കുറിച്ചു സ്‌ക്കൂള്‍ അധികൃതരും, ഷെറീഫ് ഓഫീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.