You are Here : Home / Readers Choice

ഫേസ് ബുക്ക് പോസ്റ്റ് : ഫയർഫോഴ്സ് ജീവനക്കാരനെ പിരിച്ചുവിട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, June 22, 2015 11:18 hrs UTC

മെബാങ്ക് (ടെക്സാസ്) ∙ ഫേസ് ബുക്ക് ഉൾപ്പെടെ സോഷ്യൽ മീഡിയായിൽ എന്തും എഴുതി വിടാം എന്ന ചിന്തിക്കുന്നവർക്ക് മുന്നറിയിപ്പ്. ഈസ്റ്റ് ടെക്സാസിലെ വളണ്ടിയർറും അഗ്നി സേനാ വകുപ്പ് ഉദ്യോഗസ്ഥനുമായ കർട്ടിസ് കുക്കിനെയാ‌ണ് ജോലിയിൽ നിന്നും പിരിച്ച് വിട്ടത്. ചാൾസ് ടൺ ചർച്ചിൽ നടന്ന മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച, വെടിവെപ്പിന് ഉത്തരവാദിയായ ഡയ് ലൻ റൂഫിനെ അനുകൂലിച്ചും പ്രകീർത്തിച്ചും കർട്ടിസ് കുക്ക് ഫേസ് ബുക്കിൽ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. തുടർന്ന് യാതൊരു വിശദീകരണവും നൽകുവാൻ അവസരം നല്കാതെ വെളളിയാഴ്ച ജോലിയിൽ നിന്നും കുക്കിനെ പിരിച്ചു വിട്ടു.

 

സൗത്ത് കരോലിനായിലെ ഒരു ന്യൂസ് പേപ്പറിന്റെ ഫേസ് ബുക്ക് പേജിലാണ് ഡയ് ലൻ റൂഫ് ചെയ്ത ക്രൂര നരഹത്യയെ അഭിനന്ദിച്ചു കുറിപ്പെഴുതിയത്. (Dylann Roof, 'Needs to be Praised for the Good deed he jas done')നിമിഷ നേരത്തിനുളളിൽ ആയിരക്കണക്കിനാളുകളാണ് ഈ പോസ്റ്റിങ് കാണുകയും ഷെയർ ചെയ്യുകയും ചെയ്യതത്. ഒരു മണിക്കൂറിനകം കുക്കിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടതായി ഫയർ ഡിപ്പാർട്ട്മെന്റ് ഫേസ് ബുക്കിലൂടെ അധികൃതർ സന്ദേശമയച്ചു.ഫയർഫോഴ്സ് ഡിപ്പാർട്ട്മെന്റ് കെട്ടിടത്തിലാണ് നാല് അതിരുകൾക്കകത്ത് പോലും പ്രവേശിച്ചു പോകരുതന്നെ കുക്കിന് താക്കീത് നൽകി. അമേരിക്കൻ പ്രസിഡ് ഒബാമ ഉൾപ്പെടെ മത– രാഷ്ട്രീയ നേതാക്കൾ മനുഷ്യത്വ രഹിതമായ ഈ നരഹത്യയെ അപലപിച്ചപ്പോൾ ഈ സംഭവത്തിന് ഉത്തരവാദിയായ ഡയ് ലൻ റൂഫിനെ അനുകൂലിച്ചതു തികച്ചും ബുദ്ധി ശൂന്യതയാണെന്നാണ് ഫേസ് ബുക്കിലൂടെ ജനങ്ങൾ പ്രതികരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.