You are Here : Home / Readers Choice

മദേഴ്സ് ഡേയിൽ ഇന്ത്യൻ മാതാവിന് ലോട്ടറിയടിച്ചത് 4 മില്യൺ ഡോളർ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, May 27, 2015 09:17 hrs UTC

ഇല്ലിനോയ്സ് ∙മദേഴ്സ് ഡേയിൽ മകൾ മാതാവിന് സമ്മാനമായി നൽകിയത് 3 ഇല്ലിനോയ്സ് ലോട്ടറി ടിക്കറ്റ്. നൂറ് മില്യൺ മണി മാനിയ കാർഡ്’ ഉരച്ചു നോക്കിയപ്പോൾ നാല് മില്യൺ ഡോളറിന്റെ സമ്മാനതുകയാണ് തെളിഞ്ഞു വന്നത്. അപ്രതീക്ഷിതമായി കൈവരിച്ച ഈ ഭാഗ്യത്തിൽ ഇന്ത്യൻ മാതാവ് പ്രീതി ഷാ സന്തുഷ്ഠയാണ്. അടുത്ത 20 വർഷത്തേക്ക് ഓരോ വർഷവും 2,00,000 ഡോളറാണ് ഇവർക്ക് ഇതിൽ നിന്നും ലഭിക്കുക. അടുത്ത ഇരുപത് വർഷം എന്റെ ജീവിതം കൂടുതൽ സുഖകരമാകും എന്ന പ്രതീക്ഷിക്കുന്നു. ലോട്ടറിയടിച്ചതിനെക്കുറിച്ചു മാധ്യമ പ്രവർത്തകരോടു പ്രീതി പറഞ്ഞു. നോറിഡ്ജിലുളള ഒരു കൺവീനിയൻസ് സ്റ്റോറിൽ നിന്നാണ് ഇവരുടെ മകൾ ലോട്ടറി ടിക്കറ്റ് വാങ്ങിയത്. കടയുടെ ഉടമക്ക് കമ്മീഷനായി 40,000 ഡോളർ ലഭിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.