You are Here : Home / Readers Choice

ബാള്‍ട്ടിമോറില്‍ അക്രമം പടരുന്നു : ഗവര്‍ണ്ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, April 28, 2015 09:56 hrs UTC


ബാള്‍ട്ടിമോര്‍ . ഫ്രെഡി ഗ്രൊ എന്ന കറുത്ത വര്‍ഗ്ഗക്കാരനായ യുവാവ് പൊലീസ് കസ്റ്റഡിയില്‍  മരിച്ച സംഭവത്തെ തുടര്‍ന്ന് ആരംഭിച്ച സമരം കൂടുതല്‍ അക്രമാസക്തമായതിനെ തുടര്‍ന്ന് മേരിലാന്റ് ഗവര്‍ണ്ണര്‍ ലാറി ഹോഗന്‍ സ്റ്റേറ്റ് ഓഫ് എമര്‍ജന്‍സി പ്രഖ്യാപിച്ചു.

യുവാവിന്‍െറ സംസ്ക്കാര ചടങ്ങുകള്‍ക്കുശേഷമാണ് ആക്രമവും തീവെയ്പും കല്ലേറും കവര്‍ച്ചയും ആരംഭിച്ചത്.  കല്ലേറിലും ലാത്തിചാര്‍ജിലും നിരവധി സമരക്കാര്‍ക്കും 15 പൊലീസുകാര്‍ക്കും പരുക്കേറ്റു. സിറ്റിയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമം അമര്‍ച്ച ചെയ്യുന്നതിന് 5000 ട്രൂപ്പിനെ രംഗത്തിറക്കിയിട്ടുണ്ട്.

തലമുറകളുടെ അദ്ധ്വാനത്തിന്‍െറ ഫലമായി പണിതുയര്‍ത്തിയ നഗരത്തിന്‍െറ കെട്ടിങ്ങള്‍ നശിപ്പിക്കുന്നത് ബുദ്ധി ശൂന്യതയാണ്. സിറ്റിമേയര്‍ സ്റ്റെഫിനി റോളിംഗ്സ് പറഞ്ഞു.

ഇഷ്ടികയും  വടികളുമായി രംഗത്തെത്തിയ ആക്രമികള്‍ കെട്ടിടങ്ങള്‍ തകര്‍ക്കുകയും വാഹനങ്ങള്‍ അടിച്ചു പൊളിക്കുകയും ചെയ്തു. ആഭ്യന്തര കലാപത്തിന്‍െറ പ്രതീതിയാണ് ബാള്‍ട്ടിമേറില്‍. ആക്രമികളുടെ അഴിഞ്ഞാട്ടത്തെ അമര്‍ച്ച ചെയ്യുമെന്ന് പൊലീസ് ക്യാപ്റ്റന്‍ എറിക്ക് പറഞ്ഞു. ഗവര്‍ണ്ണര്‍ ഹോഗന്‍ പ്രസിഡന്റ് ഒബാമയെ തിങ്കളാഴ്ച രാത്രി തന്നെ വിളിച്ചു വിവരങ്ങള്‍ ബോധ്യപ്പെടുത്തിയതായും  ഒബാമയുടെ അനുമതിയോടെയാണ് ആക്രമം അടിച്ചമര്‍ത്തുന്നതിനുളള നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഗവര്‍ണ്ണര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.