You are Here : Home / Readers Choice

മാംസാഹാരം വൃക്ക രോഗികള്‍ക്ക് ദോഷകരം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, February 28, 2015 12:33 hrs UTC


                        
വാഷിങ്ടണ്‍ . വൃക്ക രോഗികളില്‍ മാസം അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൂടുതല്‍ കഴിക്കുന്നത്. വൃക്കകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലയ്ക്കുന്നതിനുളള സാധ്യതകള്‍ മൂന്നിരട്ടി വര്‍ദ്ധിപ്പിക്കുമെന്ന് ഇതിനെ കുറിച്ച് നടത്തി ഗവേഷണങ്ങള്‍ തെളിയിക്കുന്നു. പഴ വര്‍ഗ്ഗങ്ങളും പച്ചക്കറിയും കഴിക്കുന്നവരില്‍ വൃക്ക രോഗം കണ്ടെത്തുന്നത് വിരളമാണെന്നും സര്‍വ്വേ പറയുന്നു.

ഇന്ത്യന്‍ വംശജയും കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി ഗവേഷണ വിദ്യാര്‍ഥിയുമായ  തനുശ്രീ ബാനര്‍ജി ഉള്‍പ്പെടെയുളള ഗവേഷണ സംഘത്തിന്‍േറതാണ് പുതിയ കണ്ടു പിടുത്തം. നാഷണല്‍ ഹെല്‍ത്ത് ആന്റ് ന്യുട്രീഷന്‍  1486 പ്രായപൂര്‍ത്തിയായ വൃക്ക രോഗികളെയാണ് പഠന വിധേയമാക്കിയത്.

ആസിഡിന്‍െറ അളവ് കൂടുതലുളള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നവരിലാണ് വൃക്ക രോഗം ധാരാളമായി കണ്ടു വരുന്നത്.

ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വൃക്ക രോഗികള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഇവര്‍  മുന്നറിയിപ്പ് നല്‍കുന്നു.

2008 തനുശ്രീ ബാനര്‍ജി ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്നും ബയോ സ്റ്റാറ്റിസ്റ്റിക്ക്സില്‍ പിഎച്ച്ഡി നേടിയതിനുശേഷമാണ് കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി ഗവേഷണ വിദ്യാര്‍ഥിയായി ചേര്‍ന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.