You are Here : Home / Readers Choice

ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനം കൂട്ടിയിടിച്ച് 9 പേര്‍ മരിച്ചു 32 പേര്‍ക്ക് പരിക്ക്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, April 11, 2014 11:27 hrs UTC

ലോസാഞ്ചല്‍സ് . ലോസാഞ്ചല്‍സില്‍ നിന്നുളള ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ യാത്ര ചെയ്ത വാഹനം ഫെഡക്സിന്റെ ട്രക്കുമായി കൂട്ടിയിടിച്ച് 9 പേര്‍ മരിക്കുകയും 32 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തതായി കാലിഫോര്‍ണിയ ഹൈവെ പെട്രോള്‍ സംഘം അറിയിച്ചു. ഇന്ന് ഏപ്രില്‍ 10 വ്യാഴാഴ്ച്ച വൈകിട്ട് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ ഇന്റര്‍ സ്റ്റേറ്റ് 5 വെച്ചാണ് അപകടമുണ്ടായത്. ഹംബോള്‍ഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി സന്ദര്‍ശിക്കാനായിരുന്നു വിദ്യാര്‍ഥികള്‍ പ്രത്യേകമായി ചാര്‍ട്ടര്‍ ചെയ്തിരുന്ന വാഹനത്തില്‍ പുറപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ആളി പടര്‍ന്ന തീയില്‍ പെട്ടാണ് മരണം സംഭവിച്ചത്. ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് 9 പേര്‍ മരിച്ചതായും 46 പേര്‍ക്ക് പരിക്കേറ്റതായും യൂണിവേഴ്സിറ്റി പ്രസിഡന്റ് റോളിന്‍ റിച്ച് മൌണ്ട് പറഞ്ഞു. ഇന്ത്യാക്കാരായ വിദ്യാര്‍ഥികള്‍ ബസില്‍ യാത്ര ചെയ്തിരുന്നുവോ എന്ന് വ്യക്തമല്ല. അപകടത്തെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുളളൂ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.