You are Here : Home / Readers Choice

കഴിഞ്ഞ വര്‍ഷത്തെ മോശം പാസ്‌വേര്‍ഡ്‌ എതെന്നറിയുമോ?

Text Size  

Story Dated: Wednesday, January 22, 2014 07:08 hrs UTC

2013 ലെ ഏറ്റവും മോശപ്പെട്ട ഇന്റര്‍നെറ്റ്‌ പാസ്‌ വേര്‍ഡ്‌ 123456. ഇതിനെപ്പറ്റി ഗവേഷണം നടത്തുന്ന ചില ഗവേഷകരാണ്‌ ഇക്കാര്യം അറിയിച്ചത്‌. യു.എസ്‌ സെക്യൂരിറ്റി ഫേമായ സ്‌പ്ലാഷ്‌ ഡാറ്റ അവരുടെ 25 പൊതുവായ പാസ്‌ വേര്‍ഡുകളുടെ വര്‍ഷാവസാനത്തെ ലിസ്റ്റ്‌ അടുത്തിടെ പ്രഖ്യാപിക്കുകയുണ്ടായി. അവരുടെ പാസ്‌ വേര്‍ഡുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ചത്‌ ആയിരക്കണക്കിന്‌ പാസ്വേര്‍ഡുകളാണ്‌ എന്നാണ്‌ അവര്‍ പറയുന്നത്‌. അവരില്‍ നിന്നും മോഷ്‌ടിക്കപ്പെട്ട പല പാസ്‌ വേര്‍ഡുകളും 2013 ല്‍ ഓണ്‍ലൈനില്‍ പോസ്‌റ്റു ചെയ്യപ്പെട്ടിരുന്നതായി കണ്ടെത്തിയതിനു തൊട്ടു പിന്നാലെയാണ്‌ ഈ പുതിയ വിവരം.

സ്‌പ്ലാഷ്‌ ഡാറ്റ അവരുടെ വാര്‍ഷിക ലിസ്റ്റില്‍ കൂടുതല്‍ ഉപയോഗിക്കപ്പെട്ടതും അതുപോലെ ഏറ്റവും മോശമായതുമായ പാസ്വേര്‍ഡുകളുടെ ലിസ്റ്റാണ്‌ ഇത്തവണ പ്രസിദ്ധീകരിച്ചത്‌. ഇതില്‍ മോശം പാസ്‌ വേര്‍ഡ്‌ എന്ന വിഭാഗത്തില്‍ 123456 എന്ന പാസ്വേര്‍ഡ്‌ രണ്ടു തവണയാണ്‌ റണ്ണര്‍ അപ്പ്‌ ആയത്‌. അഡോബ്‌ ഉപഭോക്താക്കള്‍ ഓണ്‍ലൈനില്‍ പോസ്റ്റു ചെയ്‌ത ആയിരക്കണക്കിന്‌ പാസ്വേര്‍ഡുകളാണ്‌ ഈ ലിസ്‌റ്റ്‌ പുറത്തിറക്കാന്‍ കാരണമെന്ന്‌ കമ്പനി അറിയിച്ചു. പാസ്‌ വേര്‍ഡായി 123, ഫോട്ടോഷോപ്പ്‌ തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കുന്നതാണ്‌ കൂടുതല്‍ സൗകര്യമെന്ന്‌ സ്‌പ്ലാഷ്‌ ഡാറ്റ സിഇഒ മോര്‍ഗാന്‍ സ്ലെയ്‌ന്‍ പറയുന്നു. പറയുന്നു. അതാകുമ്പോള്‍ പാസ്‌ വേര്‍ഡ്‌ മറന്നാലും ഓര്‍മിക്കാന്‍ സഹായകമാണ്‌. ഈ വര്‍ഷം മുതല്‍ കൂടുതല്‍ ശക്തമായ പാസ്വേര്‍ഡ്‌ വേണമെന്നായിരിക്കും വെബ്‌സൈറ്റുകളുടെ ആവശ്യമെന്നും അദ്ദേഹം പറയുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.