You are Here : Home / Readers Choice

കാറ് വലിക്കുന്നത് മുടി കൊണ്ട്: ഇത് അസ്തേഷ്യാസ് സ്പെഷ്യല്‍

Text Size  

Story Dated: Wednesday, January 08, 2014 06:24 hrs UTC

നാല് ടണ്‍ ഭാരമുള്ള കാറ് കയറു കെട്ടി വലിക്കുക എന്നതു പോലും സാധാരണ മുഷ്യര്‍ക്ക് സാധിക്കുന്ന കാര്യമല്ല. എന്നാല്‍ അസാധാരണയായ അസ്തേഷ്യക്ക് കാറു വലിച്ചു നീക്കാന്‍ കയറൊന്നും ആവശ്യമില്ല. സ്വന്തം മുടി ഉപയോഗിച്ചാണ് അസ്തേഷ്യ കാറ് വലിച്ചു നീക്കിയത്. സസെക്സിലായിരുന്നു സംഭവം. കിഴക്കന്‍ സസെക്സിലെ നദീമുഖത്തു വെച്ചായിരുന്നു അസ്തേഷ്യയുടെ ഈ അമാനുഷികാഭ്യാസം. അതും തന്റെ അമാനുഷികമായ മുടി ഉപയോഗിച്ചാണ് അസ്തേഷ്യ ഈ അത്ഭുത നേട്ടം സ്ഥാപിച്ചെടുത്തതും. ആയിരക്കണക്കിന് ജനങ്ങള്‍ നോക്കി നില്‍ക്കെയായിരുന്നു അവരുടെ ഈ അഭ്യാസം. മുടിയുടെ ഒരറ്റം കാറില്‍ കെട്ടി മറ്റേയറ്റത്ത് ഒരു കൊളുത്ത് ഘടിപ്പിച്ചാണ് അവര്‍ കാറ് വലിച്ചു നീക്കിയത്. അസ്തേഷ്യ പോളണ്ടുകാരിയാണ്. എന്നാല്‍ ബയോകെമിസ്ട്രി പഠിക്കാനായി ലണ്ടിലെത്തിയതാണ് അവര്‍. അഭ്യാസപ്രകടത്തിനുശേഷം അസ്തേഷ്യ പറയുന്നതിങ്ങനെ. ഞാന്‍ ഒരു ബയോകെമിസ്റ് ആവില്ലെന്നു മനസിലായി. പകരം ഒരു സര്‍ക്കസുകാരിയാവാനാണ് സാധ്യത. 53 കിലോഗ്രാം ഭാരമുള്ള ഒരാളെ സ്വന്തം മുടിയുപയോഗിച്ച് ഉയര്‍ത്തിയത്തിയതിന് ഗിന്നസ് ലോക റെക്കോര്‍ഡിലും കയറിപ്പറ്റിയിട്ടുണ്ട് അസ്തേഷ്യ.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.