You are Here : Home / Readers Choice

ലോട്ടറി അടിച്ച ദമ്പതികള്‍ വിവാഹമോചനത്തിന്‌; പണമല്ല ജീവിതം

Text Size  

Story Dated: Friday, January 03, 2014 05:00 hrs UTC

കഴിഞ്ഞ വര്‍ഷം ലോട്ടറിയിലൂടെ ഏറ്റവുമധികം പണം ലഭിച്ച ദമ്പതികളായ ആന്‍ഡ്രിയനും ഗില്ല്യണ്‍ ബെയ്‌ഫോര്‍ഡും വിവാഹമോചനത്തിനൊരുങ്ങുന്നു. ലോട്ടറി വഴി ലഭിച്ച പണം ഇരുവരും വീതിച്ചെടുക്കും. സഫോക്കിലെ ഹാവര്‍ഹില്ലില്‍ നിന്നുള്ളവരാണ്‌ ഈ ദമ്പതികള്‍. ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും കൂടിയ പണമാണ്‌ ലോട്ടറി വഴി ഇവര്‍ക്കു ലഭിച്ചത്‌. ജാക്ക്‌പോട്ട്‌ വഴിയായിരുന്നു കഴിഞ്ഞ വര്‍ഷം ആഗസ്‌തില്‍ ഇവര്‍ക്ക്‌ പണം ലഭിച്ചത്‌. തങ്ങളുടെ വിവാഹബന്ധത്തിലെ തകര്‍ച്ചയാണ്‌ പിരിയാന്‍ തീരുമാനമെടുക്കാന്‍ കാരണമെന്ന്‌ ദമ്പതികള്‍ പറയുന്നു. ഈ പണം ഉപയോഗിച്ച്‌ സഫോക്കില്‍ അവര്‍ ഒരു വീടും വാങ്ങിയിരുന്നു. രണ്ടു കുട്ടികളാണ്‌ ഈ ദമ്പതികള്‍ക്കുള്ളത്‌. കേംബ്രിഡ്‌ജിലെ ഒരു ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡില്‍ ഹെല്‍ത്ത്‌ കെയര്‍ അസിസ്‌റ്റന്റാണ്‌ മിസ്സിസ്‌ ബെയ്‌ഫോര്‍ഡ്‌. ഹാവര്‍ഹില്ലില്‍ ഒരു റെക്കോര്‍ഡ്‌ ഷോപ്പ്‌ നടത്തുകയായിരുന്നു മിസ്റ്റര്‍ ബെയ്‌ഫോര്‍ഡ്‌. ബമ്പറടിച്ചതോടെ ഇത്‌ പൂട്ടിയിരുന്നു. ലോട്ടറി കിട്ടിയതിന്റെ നേട്ടം കുടുംബത്തിലെ എല്ലാവര്‍ക്കും ഒരു പോലെ അനുഭവിക്കാനാകണമെന്നും അതിനാലാണ്‌ ഇത്‌ വീതിക്കാന്‍ തീരുമാനിച്ചതെന്ന്‌ ഇരുവരും പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More