You are Here : Home / Readers Choice

ഭാരക്കൂടുതല്‍ മൂലം വിമാനയാത്ര നിഷേധിക്കപ്പെട്ടു; ഒടുവില്‍ കടത്തു കടന്ന്‌ വീട്ടിലെത്തി

Text Size  

Story Dated: Monday, December 16, 2013 04:29 hrs UTC

ഭാരക്കൂടുതല്‍ മൂലം കുന്നുകളും മലകളും കയറാനാവാതെ വരിക സംഭവ്യം. എന്നാല്‍ ഭാരക്കൂടുതല്‍ മൂലം വിമാനം കയറാനാകാതെ വന്നാലോ. അതും അനുഭവിക്കേണ്ടി വന്നു ഫ്രഞ്ചുകാരനായ കെവിന്‍ ചെനെയ്‌സിന്‌. അമേരിക്കയില്‍ നിന്നും ഫ്രാന്‍സിനുള്ള തന്റെ വീട്ടിലെത്തുന്നതിനായിരുന്നു കെവിന്‌ കടത്തു തോണി ആശ്രയിക്കേണ്ടി വന്നത്‌. 230 കിലോ ഗ്രാം ഭാരമുള്ള കെവിനെ കയറ്റാന്‍ ബ്രിട്ടീഷ്‌ എയര്‍വെയ്‌സ്‌ വിമാനം തയ്യാറായില്ല. ട്രയിനിലും കെവിനു കയറാന്‍ അനുവാദം ലഭിച്ചില്ല. ഒടുവില്‍ പി ആന്‍ഡ്‌ ഒ ഫെറീസ്‌ എന്ന കമ്പനി ബോട്ടു മാര്‍ഗം കെവിനെ വീട്ടിലെത്തിക്കാമെന്നേറ്റു. അങ്ങനെ കടല്‍ കടന്നാണ്‌ കെവിന്‍ വീട്ടിലെത്തിയത്‌. രണ്ടാഴ്‌ച ശ്രമിച്ചിട്ടും ആരും പരിഗണിക്കാതെ വന്നപ്പോഴാണ്‌ പി ആന്‍ഡ്‌ ഒ കെവിന്റെ രക്ഷക്കെത്തിയത്‌. 22 കാരനായ കെവിന്‌ അസുഖം മൂലമാണ്‌ പൊണ്ണത്തടി വന്നതെന്നും തന്റെ പൊണ്ണത്തടി മൂലം അവന്‍ എല്ലായിടത്തും വിവേചനം അനുഭവിക്കാറുണ്ടെന്നും കെവിന്റെ അമ്മ ക്രിസ്‌റ്റീന പറയുന്നു. തന്റെ പൊണ്ണത്തടി മൂലം സാധാരണക്കാരായ അളുകള്‍ക്കൊപ്പം ഒരു കാര്യത്തിലും തന്നെ പരിഗണിക്കാറില്ലെന്നതാണ്‌ കെവിനെ കൂടുതല്‍ വിഷമിപ്പിക്കുന്നത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.