You are Here : Home / Readers Choice

ഫോര്‍ഡ് ഇടക്കാല പ്രസിഡന്റായ ചരിത്രം ആവര്‍ത്തിക്കുമൊ?

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Thursday, August 17, 2017 11:04 hrs UTC

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രചാരണസംഘം റഷ്യന്‍ അധികാരികളുമായി യോജിച്ച് പ്രവര്‍ത്തിച്ചിരുന്നുവോ എന്നന്വേഷിക്കുവാന്‍ നിയോഗിച്ച സംഘം സജീവമായി തെളിവുകള്‍ ശേഖരിക്കുകയാണ്. ഇക്കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഉണ്ടായതായി ആരോപിക്കപ്പെടുന്ന റഷ്യന്‍ ഇടപെടലിനെ വാട്ടര്‍ഗേറ്റിനോടും ഇറാന്‍ കോണ്‍ട്രയോടും മൊണീക്ക ലെവിന്‍സ്‌കി സംഭവത്തോടും പലരും താരതമ്യം ചെയ്യാറുണ്ട്. എന്നാല്‍ കൂടുതല്‍ യോജിക്കുക വാട്ടര്‍ഗേറ്റ് സംഭവ വികാസങ്ങ ളുമായാണ്. 1972 ജൂണില്‍ ഡെമോക്രാറ്റിക് നാഷണല്‍ ഹെഡ് ക്വോര്‍ട്ടേഴ്‌സില്‍ ഉണ്ടായ ബ്രേക്ക് ഇന്നില്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സന് പങ്കുണ്ട് എന്നാണ് ആരോപണം ഉയര്‍ന്നത്. നിക്‌സന്‍ ആദ്യം മുതലേ ആരോപണം നിഷേധിച്ചു. വാഷിങ്ടണില്‍ പലരും വാട്ടര്‍ഗേറ്റ് അന്വേഷണത്തെ നിക്‌സന്‍ അതിജീവിക്കും എന്ന് വിശ്വസിച്ചു. തന്നോട് തികഞ്ഞ വിശ്വസ്തത പുലര്‍ത്തുന്ന അനുചരര്‍ പ്രസിഡന്റിന് ഉണ്ടായിരുന്നു. എന്നാല്‍ അന്വേഷണം പുരോഗമിച്ച് നിക്‌സന്റെ സ്വന്തം ടേപ്പിംഗ് സിസ്റ്റത്തില്‍ നിന്ന് ടേപ്പുകള്‍ കണ്ടെടുത്തപ്പോള്‍ 26 മാസത്തിനുശേഷം നിക്‌സന് രാജിവയ്‌ക്കേണ്ടി വന്നു. നിക്‌സന്റെ വൈസ് പ്രസിഡന്റ് സ്പിറോ അഗ് ന്യുവിന് പരിചയമില്ല. തനിക്ക് ഒരിക്കലും വെല്ലുവിളിയാകില്ല എന്നു നിക്‌സന് അറിയാമായിരുന്നു. ഇത് തന്റെ ഇന്‍ഷുറന്‍സ് പോളിസിയായി നിക്‌സന്‍ കരുതി. എന്നാല്‍ 16 മാസം കഴിഞ്ഞപ്പോള്‍ അഗ് നുവിന് രാജിവയ്‌ക്കേണ്ടി വന്നു. മേരിലാന്റില്‍ ഗവര്‍ണറായിരിക്കുമ്പോഴും വൈസ് പ്രസിഡന്റ് ആയിരിക്കുമ്പോഴും കോഴ വാങ്ങിയതായി ആരോപണം ഉണ്ടായി. പകരം വിപിയായി എത്തിയത് ജനപ്രതിനിധി സഭയിലെ റിപ്പബ്ലിക്കന്‍ നേതാവ് ജെറാള്‍ഡ് ഫോര്‍ഡായിരുന്നു. ഫോര്‍ഡിന് പൊതുവെ ജന സമ്മിതിയും രണ്ടുപാര്‍ട്ടിക്കാരുടെയും ഇടയില്‍ മതിപ്പും ഉണ്ടായിരുന്നു. നിക്‌സന്‍ രാജി വച്ചു. ഫോര്‍ഡ് പ്രസിഡന്റായി. ട്രംപിനെതിരായ ആരോപണങ്ങളും വെളിപ്പെടുത്തലുകളും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. നിക്‌സന് ഉണ്ടായിരുന്നതുപോലെ ഒരു ഇന്‍ഷുറന്‍സ് പോളിസി ട്രംപിനില്ല. വിപി മൈക്ക് പെന്‍സ് പലര്‍ക്കും സ്വീകാര്യനാണ്. മാന്യനാണ്. ഉറച്ച തീരുമാനങ്ങള്‍ക്ക് പ്രസിദ്ധനാണ്. ഒരു കോണ്‍ഗ്രസംഗമായും ഗവര്‍ണറായും പരിചയം നേടിയിട്ടുണ്ട്. വളരെ സൂക്ഷിച്ചാണ് സംസാരിക്കുക. ഉദാഹരണത്തിന് ട്രംപ് ജൂനിയറിനെക്കുറിച്ച് ആരോപണം ഉയര്‍ന്നപ്പോള്‍ താന്‍ ട്രംപിന്റെ ടീമിലെത്തിയത് ഈ ഇടപാടുകള്‍ ക്കെല്ലാം ശേഷമാണ് എന്ന് വ്യക്തമാക്കിയത് ചൂണ്ടിക്കാട്ടാം. പക്ഷെ ട്രംപിനോടുള്ള കൂറിന് ഒരു കോട്ടവും തട്ടുവാന്‍ പെന്‍സ് അനുവദിച്ചിട്ടില്ല. ട്രംപിന്റെ പ്രസിഡന്‍സി ഒരു നിര്‍ണായഘട്ടത്തിലെത്തിയാല്‍ സ്വീകാര്യനായ പകരക്കാരനായി പെന്‍സ് മാറും ഫോര്‍ഡിനെപോലെ ഫോര്‍ഡിന് ലഭിച്ചതുപോലെ ഏവരുടെയും പിന്തുണ ഉണ്ടാവാന്‍ പെന്‍സിന്റെ യാഥാസ്ഥിതികത്വം തടസമായേക്കും. ഫോര്‍ഡ് മധ്യേ മാര്‍ഗം സ്വീകരിച്ചു. വിപി ആയി തനിക്കൊപ്പം മത്സരിക്കുവാന്‍ ന്യുയോര്‍ക്ക് ഗവര്‍ണര്‍ റോക്ക് ഫെല്ലറെ തിരഞ്ഞെടുത്തു. പ്രൈമറിയില്‍ യാഥാസ്ഥിതികന്‍ പ്രസിഡന്റ് റോണള്‍ഡ് റീഗന്റെ വെല്ലുവിളി മറികടക്കുവാന്‍ കഴിഞ്ഞുവെങ്കിലും 1976 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞ വോട്ട് വ്യത്യാസത്തില്‍ (17,000) പരാജയപ്പെട്ടു. നിക്‌സന് പൊതു മാപ്പ് നല്‍കിയതും ഫോര്‍ഡിന് വിനയായി. 2020 ന് മുന്‍പ് പെന്‍സിന് പ്രസിഡന്റാകേണ്ടി വന്നാല്‍ ഒഹായോ ഗവര്‍ണര്‍ ജോണ്‍ കസിഷിനെപോലെ ട്രംപ് വിരുദ്ധരായ യാഥാസ്ഥിതികരെ നേരിടേണ്ടി വരും. ഫോര്‍ഡിന്റെ കാലത്തെ അപേക്ഷിച്ച് ഇന്ന് രാഷ്ട്രീയം കൂടുതല്‍ സങ്കീര്‍ണമാണ്. കഴിഞ്ഞ ഏഴ് തിരഞ്ഞെടുപ്പുകളില്‍ ആറിലും പോപ്പുലര്‍ വോട്ട് കൂടുതല്‍ നേടിയത് ഡെമോക്രാറ്റിക് പാര്‍ട്ടിയാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.