You are Here : Home / Readers Choice

ജനിക്കാതെ മരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മാന്യമായ സംസ്കാര- നിയമം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, December 14, 2016 02:14 hrs UTC

ടെക്‌സസ് : മാതാവിന്റെ ഉദരത്തില്‍ ജന്മം എടുക്കുന്ന കുഞ്ഞുങ്ങള്‍ സ്വാഭാവികമായോ കൃത്രിമമായോ ഗര്‍ഭചിദ്രം വഴി ജനിക്കാതെ മരിക്കുന്നുവെങ്കില്‍ മനുഷ്യ കുഞ്ഞാണെന്ന മാന്യതയും പരിഗണനയും നല്‍കി അടക്കം ചെയ്യുകയോ, ക്രിമേറ്റ് ചെയ്യുകയോ വേണമെന്ന് അനുശാസിക്കുന്ന നിയമം ഡിസംബര്‍ 19 മുതല്‍ ടെക്‌സസില്‍ നിലവില്‍ വരുന്നു. ഈ നിയമം നടപ്പാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് അബോര്‍ഷന്‍ അനുകൂലികള്‍ ഡിസംബര്‍ 12 ന് ലൊസ്യൂട്ട് ഫയല്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ എതിര്‍പ്പുകള്‍ അവഗണിച്ചു ടെക്‌സസ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്, മെഡിക്കല്‍ ഗ്രൂപ്പ്, പ്രൊ. ലൈഫ് അനുകൂലികള്‍ എന്നിവരുടെ പിന്തുണയോടെ നിയമം നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. ലൊസ്യൂട്ടിനെ രാഷ്ട്രീയ പ്രേരിതം എന്നാണു വിശേഷിപ്പിച്ചത്.

 

ജനിക്കാതെ പോകുന്ന കുട്ടികള്‍ മനുഷ്യരാണെന്നും മാന്യമായ സംസ്കാരം ലഭിക്കുന്നതിന് അര്‍ഹതയുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. അബോര്‍ഷനിലൂടെ പുറത്തു വരുന്ന കുഞ്ഞുങ്ങള്‍ക്ക് ഹെല്‍ത്ത് ബെനഫിറ്റ്‌സ് ലഭിക്കുന്നില്ലെന്നും സംസ്കാരത്തിനു വരുന്ന ഭാരിച്ച ചെലവ് താങ്ങാവുന്നതിലപ്പുറമാണെന്നും സെന്റര്‍ ഫോര്‍ റിപ്രൊഡക്ടീവ് റൈറ്റ്‌സ് ഗ്രൂപ്പ് സിഇഒ നാ!ന്‍സി നോര്‍ത്ത് അപ് പറഞ്ഞു. ഇത് സ്ത്രീകള്‍ക്ക് അപമാനകരമാണെന്നാണ് ഇവരുടെ നിലപാട്. ഭൂമിയില്‍ പിറക്കാന്‍ അവസരം ലഭിക്കാതെ സ്റ്റീം സ്‌റ്റെറിലൈസേഷനുശേഷം ഗാര്‍ബേജില്‍ നിക്ഷേപിക്കുകയോ നിലത്തിന് വളമാക്കുകയോ ചെയ്യുന്നത് ക്രൂരതയാണെന്നാണ് അബോര്‍ഷനെ എതിര്‍ക്കുന്നവരുടെ നിലപാട്. മറ്റു സംസ്ഥാനങ്ങളും ഈ നിയമം നടപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.