You are Here : Home / Readers Choice

മാതാപിതാക്കളെ കൊലപ്പെടുത്തിയ വളർത്തു പുത്രൻ അറസ്റ്റിൽ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, December 02, 2016 01:41 hrs UTC

ക്രൗലി (ടെക്സസ്) ∙ ദത്തെടുത്ത് വളർത്തിയ മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസ്സിൽ കാൾ ബ്രുവർ എന്ന പതിനേഴുകാരനെ അറസ്റ്റ് ചെയ്തതായി ക്രോലി പൊലീസ് നടത്തിയ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി. ട്രോയ്(60), മേരി (64) എന്നിവരാണ് കൊല്ലപ്പെട്ടത്. ശിശുവായിരിക്കുമ്പോൾ റഷ്യയിൽ നിന്നുമാണ് ഇവർ കാൾ ബ്രുവറെ ദത്തെടുത്ത് വളർത്തിയത്. ട്രോയ് അമേരിക്കൻ എയർലൈൻസ് ൈപലറ്റായിരുന്നു. മേരി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയും. വീട്ടിൽവച്ചാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് പൊലീസ് ചീഫ് പറഞ്ഞു. മയക്കു മരുന്നിന് അടിമയായിരുന്ന പതിനേഴ് വയസുകാരൻ മാതാപിതാക്കളുമായി പല തവണ കലഹിച്ചിരുന്നു. സെപ്റ്റംബറിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന കാളിനെ ഈയിടെയാണ് ജാമ്യത്തിൽ വിട്ടത്.

 

2010നുശേഷം പതിനാറ് തവണ പൊലീസ് ഈ വീട്ടിൽ എത്തിയിരുന്നുവെന്ന് ചീഫ് ലൂയിസ് പറഞ്ഞു. ബഫല്ലൊ കോർട്ടിലെ വീട്ടിൽ തിങ്കളാഴ്ച കൊല നടന്നിരിക്കാം എന്നാണ് പൊലീസ് നിഗമനം. ചൊവ്വാഴ്ച രാവിലെ കഞ്ചാവ് വലിക്കുന്നതിനിടെ കൂട്ടുകാരോട് കാൾ കൊലപാതകത്തെക്കുറിച്ചു സൂചിപ്പിച്ചു. തുടർന്ന് വീട്ടിലെത്തിയ പൊലീസിനെ അകത്ത് പ്രവേശിപ്പിക്കാതെ കാൾ തടഞ്ഞു. രാത്രി മുഴുവൻ നീണ്ട കാത്തിരിപ്പിനുശേഷം ടിയർഗിവും, വെടിയും ഉതിർത്താണ് പ്രതിയെ വീട്ടിൽ നിന്നും പുറത്തു ചാടിച്ചു പിടികൂടിയത്. വ്യാഴാഴ്ച ക്രോലി ജയിലിൽ അടച്ച പ്രതിക്ക് 100,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.