You are Here : Home / Readers Choice

റഷാദ് ഹുസൈന്‍ കൌണ്ടര്‍ ടെററിസം യുഎസ് സ്പെഷല്‍ എന്‍വോയ്സ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, February 21, 2015 01:15 hrs UTC


വാഷിങ്ടണ്‍ . യുഎസ് കൌണ്ടര്‍ ടെററിസം കമ്മ്യൂണിക്കേഷന്‍ സ്പെഷല്‍ എന്‍വോയ്സായി ഇന്ത്യന്‍ വംശജന്‍ റഷാദ് ഹുസൈനെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നിയമിച്ചതായി ഫെബ്രുവരി 18 ന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. 2010 മുതല്‍ ഇസ്ലാമിക്ക് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍െറ ചുമതല നിര്‍വ്വഹിച്ചുവരികയായിരുന്നു.

കൌണ്ടര്‍ ടെററിസം കമ്മ്യൂണിക്കേഷന്‍ സ്ഥാപിച്ചത് പ്രസിഡന്റ് ബറാക്ക് ഒബാമയും മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റനുമായിരുന്നു.

വാഷിങ്ടണ്‍ ഡിസിയില്‍ അസിസ്റ്റന്റ് യുഎസ് അറ്റോര്‍ണിയായി റഷാദ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2013 ജനുവരിയില്‍ റഷാദിന്‍െറ സേവനത്തിനംഗീകാരമായി അവാര്‍ഡ് ലഭിച്ചിരുന്നു.

റഷാദിന്‍െറ മാതാപിതാക്കള്‍ ഇന്ത്യയിലെ ബിഹാറില്‍ നിന്നും കുടിയേറിയവരാണ്.

യെല്‍ ലൊ സ്കൂള്‍, കെന്നഡി സ്കൂള്‍ (ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി), യൂണിവേഴ്സിറ്റി ഓഫ് നോര്‍ത്ത് കരോലിനാ എന്നിവിടങ്ങളില്‍ നിന്നും ഉയര്‍ന്ന വിദ്യാഭ്യസത്തോടെ കരസ്ഥമാക്കിയിട്ടുളളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.