You are Here : Home / Readers Choice

ന്യൂജേഴ്‌സിയില്‍ ഇന്ത്യന്‍ കടയുടമ അമിത് പട്ടേല്‍ വെടിയേറ്റു മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, February 17, 2015 12:42 hrs UTC

ന്യൂജേഴ്‌സി: ഇര്‍വിങ്ങ്‌ടെണ്‍ റോസ് വെ ലിക്ക്വര്‍ ഷോപ്പില്‍ എഡിസണില്‍ നിന്നുള്ള ഇന്ത്യന്‍ വംശജന്‍ ഇരുപത്തിയെട്ടു വയസ്സുക്കാരന്‍ അമിത് പട്ടേല്‍ വെടിയേറ്റു മരിച്ചു.ഫെബ്രുവരി 15 ഞായറാഴ്ച വൈകീട്ട് 4 മണിക്കാണ് സംഭവം. പിതാവിന്റെ ഷോപ്പില്‍ ജോലിയ്‌ക്കെത്തിയതായിരുന്നു മകന്‍. വളരെ അടുത്തു നിന്നാണ് വെടിയേറ്റിരിക്കുന്നതെന്നും, ഷോപ്പിനുള്ളില്‍ യാതൊരു അതിക്രമിച്ചു കടന്നതിന്റെ അടയാളം കാണുന്നില്ലെന്നും, കവര്‍ച്ച നടന്നതായി സംശയിക്കുന്നില്ലെന്നും പ്രാഥമിക അന്വേഷണത്തിനു ശേഷം പോലീസ് വെളിപ്പെടുത്തി.പോലീസ് കടയില്‍ എത്തിയപ്പോള്‍ പട്ടേല്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്.>വെടിവെച്ചതിനു പുറകില്‍ കവര്‍ച്ചയായിരുന്നുവോ, അതോ മറ്റേതെങ്കിലും ലക്ഷ്യമുണ്ടായിരുന്നുവോ എന്നു പറയാനാകില്ലെന്ന് കുടുംബ സുഹൃത്തായി ബിമെല്‍ പട്ടേല്‍ പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.