You are Here : Home / Readers Choice

ഫിലാഡല്‍ഫിയ ഹൈസ്‌ക്കൂളിലും വെടിവെപ്പ്; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, January 18, 2014 01:43 hrs UTC

 

ഫിലാഡല്‍ഫിയ : ഫിലാഡല്‍ഫിയ ഡലവെയര്‍ വാലി ചാര്‍ട്ടര്‍ ഹൈസ്‌ക്കൂള്‍ ജിംനേഷ്യത്തില്‍ ഇന്ന്(ജനുവരി 17) ഉച്ചതിരിഞ്ഞ് നടത്തിയ വെടിവെപ്പില്‍ 15 വയസുള്ള ഒരാണ്‍കുട്ടിക്കും, പെണ്‍കുട്ടിക്കും പരിക്കേറ്റതായി ഫിലാഡല്‍ഫിയ പോലീസ് ലഫ്. ജോണ്‍ സ്റ്റാന്‍ഫോര്‍ഡ് അറിയിച്ചു.
വെടിവെപ്പ് എന്ന് പറയപ്പെടുന്ന പ്രതിയെ ഇതുവരെ പോലീസിന് പിടകൂടാനായില്ല. വെടിവെയ്ക്കുവാനുപയോഗിച്ച തോക്കിനും വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയതായി ഓഫീസര്‍ ജൂലിയന്‍ റസ്സല്‍ പറഞ്ഞു.

മൂന്ന് വിദ്യാര്‍ത്ഥികള്‍ പോലീസ് നിരീഷണത്തിലാണ് രാത്രി 9 വരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
വിദ്യാലയങ്ങളില്‍ നടക്കുന്ന തുടര്‍ച്ചയാ വെടിവെപ്പില്‍ മാതാപിതാക്കള്‍ ആശങ്കാകുലരാണ് ജനുവരി 14ന് ന്യൂമെക്‌സിക്കോ ബെറന്‍ഡൊ മില്‍ഡില്‍ സ്‌ക്കൂളില്‍ നടന്ന വെടിവെപ്പില്‍ 2 വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

മാതാപിതാക്കള്‍ കുട്ടികളെ സ്‌ക്കൂളിലേക്കാണ് അയ്ക്കുന്നത്. അവരെ ഹോസ്പിറ്റലില്‍ നിന്നും എടുത്തു കൊണ്ടു പോകേണ്ട അവസ്ഥ ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കരുത്. ഫിലഡല്‍ഫിയ പോലീസ് കമ്മീഷ്ണര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.