You are Here : Home / Readers Choice

മൊബൈല്‍ ഷോപ്പിന്റെ ഉദ്ഘാടത്തിത്തിനെത്തിയത് പെരുമ്പാമ്പ്

Text Size  

Story Dated: Thursday, January 16, 2014 03:40 hrs UTC

കൊളംബിയയില്‍ ഇന്നലെ പുതുതായി ആരംഭിച്ചതാണ് ഒരു മൊബൈല്‍ ഷോപ്പ്. കടയില്‍ ഉദ്ഘാടത്തിത്തിനെത്തിയത് ഒരു വില്ലാണ്. മറ്റാരുമല്ല ഒരു പെരുമ്പാമ്പ്. ബ്രിട്ടീഷ് കൊളമ്പിയയിലെ റിച്ച് മോണ്ടിലാണ് മൊബൈല്‍ ഷോപ്പ് ഉദ്ഘാടത്തിനായി പെരുമ്പാമ്പ് എത്തിയത്. ഇവിടുത്തെ ഒരു കഡിനേയന്‍ മാളിലാണ് ഈ കട. തനിയെ വന്നതാണ്. എന്നിട്ടും യാതൊരു വിധ ഭാവഭേദങ്ങളുമില്ലാതെ കടയിലെ ഫോണുകള്‍ സൂക്ഷിച്ചിരുന്ന പെട്ടിക്കു മുകളില്‍ കയറിക്കിടന്നു.

അടുത്തു വന്ന ആരെയും മൈന്‍ഡ് ചെയ്തതുമില്ല. 2 വയസു പ്രായവും രണ്ടടി നീളവുമുണ്ട് ഈ പെരുമ്പാമ്പിന്. റെപ്റ്റൈല്‍ അഡോപ്ഷന്‍ ആന്‍ഡ് എജുക്കേഷന്‍ സൊസൈറ്റി എന്ന ഉരഗങ്ങളെ സംരക്ഷിക്കുന്ന ഒരു സ്ഥാപത്തില്‍ നിന്നുള്ള ആളുകളെത്തിയാണ് പെരുമ്പാമ്പിനെ ഇവിടെ നിന്നും മാറ്റിയത്. നഗരഹൃദയത്തിലുള്ള ഈ കടയില്‍ അതും ഒരു മാളിനുളളില്‍ എങ്ങനെ പാമ്പ് കടന്നു എന്നു മാത്രം ആര്‍ക്കുമറിയില്ല. കാരണം ഈ കടക്കു സമീപം ഒരൊറ്റ വീടു പോലും ഇല്ല. അതു പോലെ വളര്‍ത്തു മൃഗങ്ങളെയും ഇതിടുത്തെവിടെയും വളര്‍ത്തുന്നില്ല. പിന്നെങ്ങനെ ഇവന്‍ കടയിലെത്തി എന്നു മാത്രമാണ് ആര്‍ക്കും മനസിലാവാത്തത്. എന്തായാലും കട ഉദ്ഘാടം കഴിഞ്ഞ സ്ഥിതിക്ക് പാമ്പിനെ കൊണ്ടു പോയി വളര്‍ത്താന്‍ തന്നെയാണ് സംഘടാനാ പ്രവര്‍ത്തകരുടെ തീരുമാനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.