You are Here : Home / Readers Choice

എ ആന്‍ഡ് എം സര്‍വ്വകലാശാല അമേരിക്കയിലെ ഏറ്റവും സന്തോഷം നിറഞ്ഞ കോളേജ്

Text Size  

Story Dated: Wednesday, January 08, 2014 06:19 hrs UTC

ടെക്സാസിലെ എ ആന്‍ഡ് എം സര്‍വ്വകലാശാലക്ക് ഒരു അപൂര്‍വ്വ ബഹുമതി ലഭിച്ചിരിക്കുന്നു. അമേരിക്കയിലെ ഏറ്റവും സന്തോഷം നിറഞ്ഞ കോളേജായിട്ടാണ്  ടെക്സാസിലെ എ ആന്‍ഡ് എം സര്‍വ്വകലാശാലയെ തിരഞ്ഞെടുത്തിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ ഏറ്റവും കൂടുതലും  അവിടെത്തന്നെ പിടിച്ചു നിര്‍ത്താന്‍ സാധിക്കുന്നു എന്നൊരു കഴിവും ഈ കോളേജിനുണ്ട്. വിദ്യാര്‍ത്ഥികളുടെ സന്തോഷം, ആരോഗ്യം, എന്നിവയില്‍ എ ആന്‍ഡ് എം ഒന്നാം സ്ഥാത്താണ്. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംതൃപ്തിയും ഏറ്റവും കൂടുതല്‍ ഈ കോളേജിനെക്കുറിച്ചാണ്. ഏറ്റവും മികച്ച 20 കോളേജുകളെയാണ് ആദ്യം തിരഞ്ഞെടുത്തത്. അതില്‍ നിന്നാണ് ഒന്നാം സ്ഥാനക്കാരെ കണ്ടുപിടിച്ചത്.  അങ്ങയൊണ് ഒന്നാം സ്ഥാത്ത് ഈ കോളേജ് എത്തിയത്. സ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല. വിസ്കോസിന്‍ സര്‍വ്വകലാശാല, ഫ്ളോറിഡ സ്റേറ്റ് സര്‍വ്വകലാശാല, ചാപ്പല്‍ മലിരകളിലുള്ള നോര്‍ത്ത് കരോലീ സര്‍വ്വകലാശാല എന്നീ സര്‍വ്വകലാശാലകള്‍ക്കാണ് തുടര്‍ന്നുള്ള സ്ഥാനങ്ങള്‍. ഇതില്‍ അത്ഭുതപ്പെടാനില്ലെന്നും ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ഈ നേട്ടത്തിനു പിന്നിലെന്നുമാണ് കോളേജ് അധികാരികള്‍ പറയുന്നത്. രാജ്യത്തെ ഏറ്റവും വലിയ പബ്ളിക് സ്കൂള്‍ കൂടിയാണ് എ ആന്‍ഡ് എം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.