You are Here : Home / Readers Choice

ചാര്‍ലറ്റ് വില്ല സംഭവത്തില്‍ ഇരുവിഭാഗക്കാരേയും വീണ്ടും കുറ്റപ്പെടുത്തി ട്രമ്പ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, August 16, 2017 11:03 hrs UTC

ന്യൂയോര്‍ക്ക്: ശനിയാഴ്ച ഷാര്‍ലെറ്റ് വില്ലയില്‍ നടന്ന അക്രമസംഭവങ്ങളില്‍ ഇരുവിഭാഗവും ഒരു പോലെ കുറ്റക്കാരാണെന്ന് പ്രസിഡന്റ് ട്രമ്പ് വീണ്ടും ആവര്‍ത്തിച്ചു. ഇന്ന്(ചൊവ്വാഴ്ച) വൈറ്റ് ഹൗസില്‍ പത്രക്കാര്‍ക്ക് എഴുതി തയ്യാറാക്കിയ പ്രസ്താവനയിലാണ് ട്രമ്പ് ഇരുവിഭാഗക്കാരേയും നിശിതമായി വിമര്‍ശിച്ചത്. ചാര്‍ലറ്റ് വില്ല സംഭവത്തില്‍ വൈറ്റ് സുപ്രിലിസ്റ്റുകളെ നിശിതമായി വിമര്‍ശിച്ചതിനു ശേഷം ഇതില്‍ നിന്നും തികച്ചും ഭിന്നമായി ട്രമ്പ് ഇന്ന് പുറത്തിറക്കിയ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ചു. വൈറ്റ് സുപ്രിമിസ്റ്റുകള്‍ക്ക് പ്രതിഷേധ പ്രകടനം നടത്തുവാന്‍ അവകശാമുണ്ടെന്നും, ഇതിനെതിരെ നിയൊ-നാസി ഗ്രൂപ്പുകള്‍ നടത്തിയ പ്രകടനം സംഘര്‍ഷത്തില്‍ അവസാനിച്ചത് ഖേദകരമാണെന്നും ട്രമ്പ് പറഞ്ഞു. ഈ സംഭവത്തിനുശേഷം പലയിടങ്ങളിലും കണ്‍ഫെഡറേറ്റ് പ്രതികള്‍ക്ക് നേരെ നടക്കുന്ന അക്രമണം അപലപനീയമാണെന്ന് ട്രമ്പ് ചൂണ്ടികാട്ടി. ഇതേസമയം ജനകൂട്ടത്തിലേക്ക് കാര്‍ ഓടിച്ചുകയറ്റി ഒരാള്‍ മരിച്ച സംഭവത്തിനുത്തരവാദിയായ യുവാവിനെ മര്‍ഡറെന്നാണ് ട്രമ്പ് വിശേഷിപ്പിച്ചത്. വൈറ്റ് ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തിന് ശേഷം പോഡിയം വിടുവാന്‍ ശ്രമിച്ച ട്രമ്പിനോട് ചാര്‍ലറ്റ് വില്ല സന്ദര്‍ശിക്കുവാന്‍ പോകുമോ എന്ന ചോദ്യത്തിന് എനിക്കവിടെ വീടുള്ളതായി ആര്‍ക്കെങ്കിലും അറിയാമോ എന്ന മറു ചോദ്യമാണ് ട്രമ്പില്‍ നിന്നും ഉയര്‍ന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.