You are Here : Home / Readers Choice

നൊവാഡയിലും ട്രംപിന് തന്നെ വിജയം !

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, February 24, 2016 12:52 hrs UTC

ലാസ് വേഗസ് ∙ നൊവാഡ കോക്കസ്സിൽ ട്രംപ് അപ്രതീക്ഷിത വിജയം നേടി. പ്രവചനങ്ങളെ കാറ്റിൽ പറത്തിയാണ് ട്രംപ് വൈറ്റ് ഹൗസിലേക്കുളള കുതിപ്പ് തുടരുന്നത്. രാവിലെ മുതൽ കനത്ത വോട്ടിണ് നൊവാഡയിൽ നടന്നത്. ന്യൂഹാംപ്ഷയർ, സൗത്ത് കരോലിന എന്നിവിടങ്ങളിൽ വെന്നികൊടി പാറിച്ച ട്രംപിന് നൊവാഡയിൽ ലഭിച്ചത് തുടർച്ചയായ മൂന്നാം വിജയമാണ്. ലാറ്റിനൊ വോട്ടുകൾ നേടാനായതാണ് ട്രംപിന്റെ വിജയം സുനിശ്ചിതമാക്കിയത്. ചൊവ്വാഴ്ച രാത്രി വൈകിട്ടും ഫലങ്ങൾ പൂർണ്ണമായും വ്യക്തമായിട്ടില്ല. രണ്ടും മൂന്നും സ്ഥാനങ്ങൾ ടെഡ് ക്രൂസിനൊ, മാക്കൊ റൂബിയാക്കോ എന്ന് തീരുമാനമായില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.