You are Here : Home / Readers Choice

ഇരട്ട കുട്ടികള്‍ മുങ്ങി മരിച്ച കേസ്സില്‍ മാതാവിന് തടവു ശിക്ഷ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, January 02, 2016 12:07 hrs UTC

ഹൂസ്റ്റണ്‍: പതിനഞ്ചു മാസമായ ഇരട്ട പെണ്‍കുട്ടികള്‍ പിയര്‍ലാന്റിലെ വീട്ടിലുള്ള ബാത്ത് ടബില്‍ മുങ്ങി മരിച്ച കേസ്സില്‍ ഇരുപത്തി ഒന്ന് വയസ്സുള്ള മാതാവിനെ 6 വര്‍ഷം ജയിലിലടയ്ക്കുന്നതിന് കോടതി ഡിസംബര്‍ 30ന് ഉത്തരവിട്ടു. ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു സംഭവം. കുട്ടികളെ ബാത്ത് ടബിലിരുത്തി വെള്ളം തുറന്നുവിട്ടതിനുശേഷം മറ്റു മുറികള്‍ വൃത്തിയാക്കുന്നതിനും, സംഗീതം കേള്‍ക്കുന്നതിനും മാതാവ് ബാത്ത്‌റൂമില്‍നിന്നും പുറത്തേക്കു പോയി. അല്പസമയത്തിനുശേഷം മടങ്ങി വന്നപ്പോള്‍ രണ്ടുകുട്ടികളും(സബ്രീന-സവാന്ന) വെള്ളത്തില്‍ മുങ്ങികിടക്കുന്നതാണ് കണ്ടത്. പരിഭ്രാന്തയായ മാതാവ് പോലീസിനെ വിളിച്ചു വിവരം അറിയിച്ചു. പോലീസെത്തി സി.പി.ആര്‍ നല്‍കിയതിനുശേഷം ഹെലികോപ്റ്ററില്‍ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പു തന്നെ ഒരു കുട്ടി മരിച്ചിരുന്നു. ചില ദിവസങ്ങള്‍ക്കു ശേഷം രണ്ടാമത്തെ കുട്ടിയും മരിച്ചു. അശ്രദ്ധ മൂലം കുട്ടികള്‍ മരിച്ചതിനാണ് മാതാവിന് ശിക്ഷ നല്‍കുന്നതെന്ന് കോടതി പറഞ്ഞു. കുട്ടികളെ ഇവര്‍ നല്ലതുപോലെ സ്‌നേഹിച്ചിരുന്നുവെന്നും, മരണം യാദൃശ്ചികമായി സംഭവിച്ചതാണെന്നും അറ്റോര്‍ണിയുടെ വാദം കോടതി അംഗീകരിച്ചില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.