You are Here : Home / Readers Choice

ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും നല്ല കളിക്കാരന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, June 30, 2015 12:01 hrs UTC

ക്രിക്കറ്റ് ഓസ്‌ട്രേലിയ വെബ്‌സൈറ്റ് ഈയിടെ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും നല്ല കളിക്കാരനായ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തിരഞ്ഞെടുക്കപ്പെട്ടു.
2000 ന് ശേഷം നൂറ് ടെസ്റ്റ് കളിക്കാരില്‍ നിന്ന് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി തിരഞ്ഞെടുക്കപ്പെട്ട സച്ചിനു പുറകില്‍ രണ്ടാമതായെത്തിയത് ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയും, മൂന്നാമതായി ഓസ്‌ട്രേലിയ താരം ഗില്‍ക്രിസ്റ്റ് ആഡമുമായിരുന്നു.
16,000 പേരാണ് സര്‍വ്വെയില്‍ പങ്കെടുത്തത്.
200-മത്തെ ടെസ്റ്റിനുശേഷം 2013ലാണ് സച്ചിന്‍ സജ്ജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.
ലിറ്റില്‍ മാസറ്റര്‍ എന്നറിയപ്പെടുന്ന 42 ക്കാരനായ സച്ചിന്‍ നൂറ് ടെസ്റ്റ് സെഞ്ച്വറികളും, ഏകദിന ക്രിക്കറ്റിലും, ടെസ്റ്റ് മത്സരങ്ങളിലും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരനും എന്ന റിക്കാര്‍ഡിനുടമയാണ്.
സര്‍വ്വേയില്‍ ആദ്യ പത്തുപേരില്‍ ഒന്നാമതായെത്തിയ സച്ചിന്‍ ഒഴികെ ഇന്ത്യയില്‍ നിന്നുള്ള ക്രിക്കറ്റ് കളിക്കാരില്‍ ആരും തന്നെ സ്ഥാനം പിടിച്ചിരുന്നില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.