You are Here : Home / Readers Choice

വെര്‍ജീനിയ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനം: ഗവര്‍ണ്ണര്‍ അന്വേഷണത്തിനു ഉത്തരവിട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, March 19, 2015 11:31 hrs UTC


                        
വെര്‍ജീനിയ . യൂണിവേഴ്സിറ്റി ഓഫ് വെര്‍ജീനിയ മൂന്നാം വര്‍ഷ വിദ്യാര്‍ഥി മാര്‍ട്ടിസ് ജോണ്‍സന്‍ പൊലീസിന്‍െറ ക്രൂര മര്‍ദ്ദനം എല്ക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് അടിയന്തിരമായി അന്വേഷണം നടത്തുന്നതിന് വെര്‍ജീനിയ ഗവര്‍ണര്‍ ടെറി മക്കലിഫ് ഉത്തരവിട്ടു.

മദ്യപിച്ചു പൊതു ജനങ്ങള്‍ക്ക് ശല്യമുണ്ടാക്കിയതിനാണ് ഇരുപത് വയസുകാരനായ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു.

ഇതിനെ തുടര്‍ന്ന് ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഇന്ന് ബുധനാഴ്ച വെര്‍ജീനിയ യൂണിവേഴ്സിറ്റി ക്യാമ്പസില്‍ പ്രതിഷേധ പ്രകടനം നടത്തി.

വിദ്യാര്‍ഥിക്ക് മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച്  അന്വേഷിക്കണമെന്ന് യൂണിവേഴ്സിറ്റി പ്രസിഡന്റ് തെരേസ സുളളിവാനും ആവശ്യപ്പെട്ടു.

മറ്റു വിദ്യാര്‍ഥികള്‍ നോക്കി നില്‍ക്കെ  നടുറോഡിലിട്ടാണ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചത്. യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളുടെ ’’ബ്ലാക്ക് സ്റ്റുഡന്റ് അലയന്‍സ് നേതാവായ ജോണ്‍സനെ യാതൊരു പ്രകോപനവുമില്ലാതെ മര്‍ദിച്ചതില്‍ സംഘടന ശക്തിയായി പ്രതിഷേധിച്ചു.

പരിക്കേറ്റ ജോണ്‍സനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തലയ്ക്കു പത്ത് തുന്നി കെട്ടലുകള്‍ വേണ്ടി വന്നതായി ഹോസ്പിറ്റല്‍ ബുളളറ്റിനില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.