You are Here : Home / Readers Choice

രണ്ട്‌ പിഞ്ചു കുഞ്ഞുങ്ങളെ കഴുത്ത്‌ ഞെരിച്ചു കൊന്ന മാതാവ്‌ അറസ്‌റ്റില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, September 08, 2014 11:42 hrs UTC

ഷെവല്‍ലി (മേരിലാന്റ്‌): രണ്ട്‌ പിഞ്ചു കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന കുറ്റം ആരോപിച്ചു 24 വയസുളള മാതാവിനെ സെപ്‌റ്റംബര്‍ 7 ഞായറാഴ്‌ച പ്രിന്‍സ്‌ ജോര്‍ജ്‌ കൗണ്ടി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഞായറാഴ്‌ച പുലര്‍ച്ചെ രണ്ട്‌ മണിയോടെ വീട്ടില്‍ എത്തിയ പൊലീസ്‌ ഒന്നും, മൂന്നും വയസുളള കുട്ടികള്‍ അബോധാവസ്‌ഥയില്‍ കിടക്കുന്നതാണ്‌ കണ്ടത്‌. തുടര്‍ന്ന്‌ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം നടന്നു കഴിഞ്ഞതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

 

ഇന്ന്‌ കൗണ്ടി പൊലീസ്‌ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ സോണിയ സ്‌പൂണിനെ ഒന്നും മൂന്നും വയസ്സുളള അയ്‌ഡണ്‍ സ്‌പൂണ്‍, കെയ്‌ല എന്നീ കുട്ടികളെ ശ്വാസം മുട്ടിച്ചു കൊന്നതായാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. കൊല ചെയ്യുന്നതിന്‌ പ്രേരിപ്പിച്ചതെന്താണെന്ന്‌ പൊലീസ്‌ അന്വേഷിച്ചു വരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.