You are Here : Home / Readers Choice

പരാതികളില്ലാതെ ബ്ലൂ മണ്‍ഡേ

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Wednesday, January 08, 2014 03:54 hrs UTC

 

വലിയ പരാതികളില്ലാതെ ഈ ബ്ലൂ മണ്‍ഡേ  അമേരിക്കയെ കടന്നു പോയി. ബ്ലൂ മണ്‍ഡേ എന്താണെന്നല്ലേ, വര്‍ഷത്തിന്റെ ആദ്യ ആഴ്ചയ്ക്ക് ശേഷം വരുന്ന തിങ്കളാഴ്ചയെയാണ് ബ്ലൂമണ്‍ഡേ എന്ന ഓമനപ്പേരിട്ട് വിളിക്കുന്നത്. 
പക്ഷേ ഈ തിങ്കളാഴ്ച  നല്ല ദിവസമല്ല , വര്‍ഷത്തിലെ ഏറ്റവും ഡിപ്രസ്ഡ് ആയ തിങ്കളാഴ്ച ഇതാണെന്നാണ് അനൗദ്യോഗികമായി അിറയപ്പെടുന്നത്. ക്രിസ്മസ് ന്യൂയര്‍ അടിച്ചു പൊളിക്കലിന് ശേഷം വരുന്ന ദിവസം, , കയ്യിലുള്ളതെല്ലാം തകര്‍ത്ത് വാരി തീര്‍ത്ത് പാപ്പരായ ദിവസം, അവധിക്ക് ശേഷം ആലസ്യത്തോടെ ജോലിയില്‍ എത്തുന്ന ദിവസം, ഏറ്റവുമധികം തണുപ്പനുഭവപ്പെടുന്ന ദിവസം തുടങ്ങി ശുഭാപ്തി വിശ്വാസിയല്ലാത്തവര്‍ക്കായി നീക്കി വയ്ക്കപ്പെടുന്ന ദിവസമാണ് ബ്ലൂ മണ്‍ഡേ.
ഇതൊരു കാല്പനികത മാത്രമാണെന്നും , ഇങ്ങനെയൊരു തിങ്കളാഴ്ച  മാത്രം വേര്‍തിരിച്ചു കാണതരുമെന്നും, എല്ലാ തിങ്കളാഴ്ചകളും മന്ദതയുടെതാണെന്നും ജേര്‍ണല്‍ ഓഫ് അഫക്ടീവ് ഡിസൊര്‍ഡേഴ്‌സ് കഴിഞ്ഞ ഡിസംബറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

മെന്റല്‍ ഹെല്‍ത്ത് ചാരിറ്റിയുടെ പഠനറിപ്പോര്‍ട്ട് താഴെ കാണിക്കുന്ന  ഫോര്‍മുലയാണ് ബ്ലൂ മണ്‍ഡേ ഉചിതമായി സമര്‍പ്പിച്ചിരിക്കുന്നത്.

[ W+D –d ] T2
     MNa

W-Weather- കാലാവസ്ഥ

d-debt -കടം

T- ക്രിസ്മസ് മുതലുള്ള സമയം

Q-പുതുവത്സര തീരുമാനം

m- കുറഞ്ഞ പ്രചോദന തലം

Na –നടപടി എടുക്കണമെന്നുള്ള മനോഭാവം

D- പരാമര്‍ശമില്ല

കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയുടെ സൈക്കോളജി ഡിപ്പാര്‍ട്ട്‌മെന്റ് ഈ ഫോര്‍മുല പരിഹസിച്ച് തള്ളിയിരിക്കുകയാണ്.
അതെന്തുമാകട്ടെ , അടിപൊളി ജീവിതം നയിക്കുന്ന മുഖ്യധാരാ അമേരിക്കക്കാരെ സംബന്ധിച്ചിടത്തോളം , തിങ്കളാഴ്ചകള്‍ ഒന്നും തന്നെ നന്നല്ല. വെള്ളിയാഴ്ചകളില്‍, കിട്ടുന്ന ശമ്പളം മുഴുവന്‍ വീക്കന്റില്‍  അടിച്ച് പൊളിച്ച് തീര്‍ത്ത് പാപ്പരായി തിങ്കളാഴ്ച പൊങ്ങുന്നവര്‍ക്ക് ബ്ലൂ മണ്‍ഡേ ഒന്നുമല്ല എന്നതാണ് പരമാര്‍ത്ഥം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.